സ്വന്തമായി തീരുമാനമെടുക്കാന്‍ മടിക്കുന്നവരെ പക്വത ഇല്ലാത്തവരായാണ് കണക്കാക്കുന്നത്. ഇവരെ ജീവിത പങ്കാളി ആക്കുന്നത് നിങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കും. പരസ്പരം മനസ്സിലാക്കുവാനായി ഇരുവര്‍ക്കും ഇടയില്‍ നല്ല ആശയവിനിമയം ആവശ്യമാണ്. അതിനാല്‍ കല്യാണത്തിന് മുമ്പ് പരസ്പരം നന്നായി സംസാരിക്കണം. ഇങ്ങനെ സംസാരിക്കാന്‍ താല്പര്യം കാണിക്കാത്ത ആളുകളെയും ഒഴിവാക്കുന്നതാണ് നല്ലത്.
പരസ്പരം കല്യാണം കഴിക്കാമെന്ന തീരുമാനമെടുത്ത ശേഷവും നിങ്ങളെ അറിയാന്‍ ശ്രമിക്കാത്ത ആളെ വേണ്ടെന്ന് തീരുമാനിക്കുന്നത് ആയിരിക്കും നല്ലത്. തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ അധികം തുറന്നു പറയാതെ പലതും മറച്ചുവെക്കുന്ന ആളുകളെയും ഒഴിവാക്കണം. വലിയൊരു കള്ളത്തരത്തിന്റെ ലക്ഷണമായി ഇത് കണക്കാക്കാം. കൂടാതെ ജീവിതത്തിലും ഇവര്‍ കാര്യങ്ങള്‍ മറച്ചു വച്ചേക്കാം.
നിങ്ങള്‍ എന്തു പറഞ്ഞാലും സമ്മതിക്കുന്ന ആളുകളും സ്വന്തമായി തീരുമാനമില്ലാത്ത ആളുകളായി കണക്കാക്കും. പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരാണ് മനുഷ്യര്‍. അപ്പോള്‍ സ്വന്തം അഭിപ്രായം തുറന്നു പറയാത്ത ആളുകളെയും കല്യാണം കഴിക്കരുത്.
അയാളുടെ സുഹൃത്തുക്കളില്‍ നിന്നും നിങ്ങളെ അകറ്റിനിര്‍ത്തുന്നവരും എന്തോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നവര്‍ ആയിരിക്കും. ഇത്തരക്കാരോടും നോ പറയുന്നതായിരിക്കും നല്ലത്.
മേധാവിത്വം കാണിക്കുന്ന ആളുകളോട് ചേര്‍ന്നു പോകാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത്തരക്കാരെയും വിവാഹം ചെയ്താല്‍ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകില്ല. അമിതമായി ലഹരി ഉപയോഗിക്കുന്നതും വിവാഹ ജീവിതത്തെ തകര്‍ക്കും.
നൂറുശതമാനവും വിശ്വാസമുള്ള ഒരാളായിരിക്കണം നിങ്ങളുടെ ജീവിതപങ്കാളി. നിങ്ങളെ സംശയമുള്ള ആള്‍ പങ്കാളിയായാല്‍ പിന്നീട് സന്തോഷകരമായ നല്ല ദാമ്പത്യം നയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല.