മുഖക്കുരു അകറ്റാൻ ചെയ്യേണ്ടതെന്ത്?

ചിപ്പി പീലിപ്പോസ്

വ്യാഴം, 12 മാര്‍ച്ച് 2020 (15:58 IST)
സൗന്ദ‌ര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. അച്ചാറിടാനും പാനീയമാക്കാനും മാത്രമല്ല സൗന്ദ‌ര്യ സംരക്ഷണത്തിനും ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങ ഒരു സൗന്ദ‌ര്യ കലവറയാണ്. ചെറുനാരങ്ങളുടെ ഗുണങ്ങൾ ഏറെയാണ്. അതിലൊന്നാണ് മുഖക്കുരുവിനെ ഇല്ലായ്മ ചെയ്യും എന്നത്.  
 
മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തിൽ  രണ്ടു പ്രാവശ്യം ഇതാവർത്തിക്കുന്നത് ഉത്തമമാണ്.
 
മുട്ടയുടെ വേർതിരിച്ചെടുത്ത വെള്ളയിൽ രണ്ട് സ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖക്കുരു ഉള്ളിടത്ത് തേക്കുക. ഇത് ആവർത്തിക്കുന്നതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ക്രമേണ ഇല്ലാതാകും. 
 
വെള്ളക്കടലയുടെ പൊടി ഒരു പാത്രത്തിൽ എടുത്ത് അതിൽ കുറച്ച് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് കുഴമ്പ് രൂപത്തിൽ ആക്കുക. ഇത് മുഖക്കുരു ഉള്ളിടത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊറോണ ഭീതിയിലും തട്ടിപ്പ്, ഹോംമെയ്‌ഡ് സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്ക് പൊള്ളലേറ്റു, ഇന്ത്യൻ സ്റ്റോർ ഉടമക്കെതിരെ കേസ്