Webdunia - Bharat's app for daily news and videos

Install App

സ്തനങ്ങളുടെ ആരോഗ്യം: എങ്ങനെ സ്ത്രീകൾക്ക് സ്വയം ചെക്കപ്പ് നടത്താം

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2023 (19:43 IST)
സ്ത്രീകളിൽ സ്തനങ്ങളിൽ മുഴകൾ വരിക, ക്യാൻസർ പോലുള്ള അസുഖമായി അത് മാറുക എന്നതെല്ലാം ഇന്ന് സാധാരണമായികൊണ്ടിരിക്കുന്ന സംഗതിയാണ്. അതിനാൽ തന്നെ ഒരു പ്രായമെത്തിയാൽ സ്ത്രീകൾ അവരുടെ സ്തനങ്ങളുടെ ആരോഗ്യത്തെ പറ്റി ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ പല കാര്യങ്ങളും സ്ത്രീകൾക്ക് സ്വയം തന്നെ ചെക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
 
 സ്ഥിരമായി സ്തനങ്ങളുമായി പരിചിതത്വം സ്ഥാപിക്കുന്നത് സ്തനങ്ങളിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് തുടക്കത്തിൽ തന്നെ രോഗനിർണയം ചികിത്സയ്ക്ക് സഹായകമാകും എന്നതിനാൽ തന്നെ സ്ഥിരമായ ഇടവേളകളിൽ സ്തനങ്ങൾ സ്വയം പരിശോധിക്കേണ്ടത് ആവശ്യമാണ്. ആർത്തവ ചക്രം കഴിഞ്ഞുള്ള ദിവങ്ങളിലാണ് സ്ത്രീകൾ സ്തനങ്ങൾ പരിശോധിക്കേണ്ടത്. ആർത്തവസമയത്തെ ഹോർമോൺ വ്യതിയാനങ്ങൾ സ്തനത്തിലെ കോശങ്ങളെ ബാധിക്കും എന്നതിനാലാണ് ഇത്.
 
ആദ്യമായി കണ്ണാടിയിൽ സ്തനങ്ങളുടെ ഷെയ്പ്പ്, സൈസ്, ചർമ്മത്തിൻ്റെ ടെക്സ്ചർ, നിപ്പിളുകളുടെ പൊസിഷനിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. കൈ രണ്ടും ഉയർത്തിയും പരിശോധന നടത്തണം. സ്തനങ്ങളിൽ തൊട്ടുകൊണ്ട് മുഴപ്പുകളോ തടിപ്പുകളോ ഉണ്ടെന്ന് പരിശോധിക്കുകയാണ് രണ്ടാമത്തെ സ്റ്റെപ്പായി ചെയ്യേണ്ടത്. നിപ്പിളുകളും ഇത്തരത്തിൽ പരിശോധിക്കണം. കുളിക്കുന്നതിനിടയിലും ഇത് പരിശോധിക്കാവുന്നതാണ്. 
 
തടിപ്പുകൾ, സ്തനങ്ങളുടെ സൈസ്, ഷേപ്പ് എന്നിവയിൽ മാറ്റം, സ്തനങ്ങളിൽ തൊടുമ്പോൾ വേദന, ചർമ്മത്തിലെ നിറവ്യത്യാസം, നിപ്പിൾ ഡിസ്ചാർജിൽ മാറ്റം എന്നിവ ശ്രദ്ധയിൽ പെട്ടാാൽ ഉടനെ തന്നെ മെഡിക്കൽ സഹായം തേടാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇവ കുട്ടികളിലെ ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

ചർമ്മത്തെ മൃദുലവും ആരോഗ്യമുള്ളതുമാക്കാൻ ഈ പഴങ്ങൾ ഡയറ്റിൽ ചേർക്കാം

നല്ല ഭക്ഷണങ്ങള്‍ കഴിച്ചിട്ട് കാര്യമില്ല! ചവച്ചരച്ച് കഴിക്കണം

ഗൈനക്കോളജി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി റോബോട്ടിക് സര്‍ജറി; സാധ്യതകളും നേട്ടങ്ങളുമേറെ

സമാധാനം വേണോ? ഈ ചെടി വളർത്തിയാൽ മതി!

അടുത്ത ലേഖനം
Show comments