Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിംഗസമത്വത്തിന്റെ മാതൃകയായി മുംബൈയിലെ ട്രാഫിക് ലൈറ്റുകൾ

ലിംഗസമത്വത്തിന്റെ മാതൃകയായി മുംബൈയിലെ ട്രാഫിക് ലൈറ്റുകൾ
, തിങ്കള്‍, 10 ഓഗസ്റ്റ് 2020 (17:40 IST)
ലിംഗസമത്വത്തിന്റെ മാതൃകയായി മുംബൈ ട്രാഫിക് പോലീസ്. ട്രാഫിക് സിഗ്നലുകളിലെ അടയാളങ്ങളില്‍ സ്ത്രീകളുടെ സൂചനാചിത്രം ഉപയോഗിച്ചുകൊണ്ടാണ് മുംബൈ പുതിയ ചരിത്രം തീർത്തത്. മുംബൈയിലെ ദാദർ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് മാറ്റം. സാധാരണ പുരുഷന്മാരുടെ സൂചനാചിത്രം മാത്രമാണ് ട്രാഫിക് അടയാളമായി ഉപയോഗിക്കുന്നത്.
 
ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നിര്‍ണായ പദ്ധതികളിലൊന്നിന്‍റെ ഭാഗമായാണ് മാറ്റം. സാംസ്‌കാരിക മാറ്റത്തിലേക്കുള്ള ചുവടുവെയ്‌പാണ് കോർപ്പറേഷൻ ഈ നീക്കത്തെ കാണുന്നത്. ഇതിനകം തന്നെ ദേശീയ തലത്തിൽ ചർച്ചയാവാൻ പുതിയ ട്രാഫിക് ലൈറ്റുകൾക്ക് സാധിച്ചിട്ടുണ്ട്.ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നീക്കത്തിനെ യുണൈറ്റഡ് നാഷന്‍സ് വുമണ്‍ അഭിനന്ദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവ ശീലമാക്കിയാൽ ശരീരത്തിന് എപ്പോഴും സുഗന്ധം !