Webdunia - Bharat's app for daily news and videos

Install App

കന്യകാത്വത്തിന്റെ പ്രതീകമാണ് മൂക്കുത്തി എന്നു പറയുന്നു; അപ്പോള്‍ കമ്മലോ ?

എന്താണ് മൂക്കൂത്തിയും കമ്മലും

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (11:10 IST)
പൊന്നുംകുടത്തിന് പൊട്ട് ഇല്ലെങ്കിലും മനോഹരിയായിരിക്കും. പക്ഷേ കാതില്‍ പേരിനെങ്കിലും ഒരു ആഭരണം ഇല്ലെങ്കിലോ? പരമ ബോറെന്നായിരിക്കും കാമുക ഹൃദയങ്ങള്‍ അടക്കി പറയുക. ഇന്ന് ശരീരം തുളച്ച് ആഭരണങ്ങള്‍ അണിയുക എന്നത് ആചാരത്തിന്‍റെ ഭാഗം മാത്രമല്ല ഫാഷന്‍റെയോ പ്രത്യേക സന്ദേശത്തിന്‍റെയോ ഭാഷകൂടിയാണ്. 
 
ആണ്‍, പെണ്‍ ഭേദമന്യേ എല്ലാവരും ഇത്തരം ആഭരണങ്ങള്‍ അണിയാറുള്ളത്. കാതു മൂക്കും കൂടാതെ പുരികം, പൊക്കിള്‍ ചുഴി, നാക്ക്, തുടങ്ങി ലൈംഗികാവയവങ്ങള്‍ വരെ ഇത്തരത്തില്‍ അലങ്കരിക്കപ്പെടുന്നു. പ്രത്യേക സമൂഹത്തില്‍ പെട്ടവര്‍ അത് വെളിപ്പെടുത്തുന്ന രീതിയില്‍ ഒരേതരം ആഭരണങ്ങളാണ് അണിയുക.
 
കാത് കുത്ത്:
 
കുഞ്ഞ് പിറന്ന് പന്ത്രണ്ടാം നാളില്‍ കാത് കുത്തുക എന്നത് ദക്ഷിണേന്ത്യയില്‍ നില നിന്ന ആചാരമായിരുന്നു. പിന്നീടത് ഒന്നാം പിറന്നാളിന് മുമ്പ് എന്ന രീതിയിലായി. ആണിനും പെണ്ണിനും ഒരേ പോലെ കാത് കുത്തുന്ന രീതിയായിരുന്നു നില നിന്നിരുന്നത്. ഇന്ന് ഫാഷന്‍ ഭ്രമത്തില്‍ ആണിന്റെ ചെവിയിലും ആഭരണം കണ്ടേക്കാം എങ്കിലും പെണ്ണിന് കര്‍ണ്ണാഭരണം ഒഴിച്ചു കൂട്ടാന്‍ കഴിയില്ല.
 
കാതിന് ഓം എന്ന മന്ത്രാക്ഷരത്തിന്‍റെ രൂപമാണെന്നാണ് കരുതുന്നത്. കാത് കുത്ത് കല്യാണം (കര്‍ണ്ണവേധം) ഒരു ആചാരത്തിന്‍റെ പ്രാധാന്യത്തോടെ ആണ് നടത്തുന്നത്. കാത് കുത്തുന്ന പോലെ തന്നെ മൂക്ക് കുത്തുന്നതും പ്രാധാന്യമര്‍ഹിക്കുന്നു.
 
മൂക്കൂത്തി:
 
മൂക്ക് കുത്തി(മൂക്കൂത്തി)കള്‍ ഇന്ത്യയില്‍ കൊണ്ടുവന്നത് മുഗളന്‍‌മാരാണെന്നാണ് കരുതുന്നത്. ഹൈന്ദവ ആചാര പ്രകാരം പെണ്‍‌കുട്ടികളുടെ മൂക്കിന്‍റെ ഇടത് ഭാഗമാണ് തുളയ്ക്കുന്നത്. അഞ്ചാം വയസ്സിലാണ് മൂക്ക് തുളയ്ക്കല്‍ ചടങ്ങ് നടത്തുക. പെണ്‍കുട്ടിയുടെ കന്യകാത്വത്തിന്റെ പ്രതീകമായും മൂക്കൂത്തിയെ കാണാറുണ്ട്. കല്യാണ ദിവസം പെണ്‍കുട്ടി ധരിക്കുന്ന വളയം പോലെയുള്ള മൂക്കൂത്തി രാത്രിയില്‍ വരന്‍ എടുത്തു മാറ്റുന്നു. ഇത് അവളുടെ കന്യകാത്വത്തിന്‍റെ അവസാനത്തെ കുറിക്കുന്നു എന്നാണ് ആചാരങ്ങള്‍ പറയുന്നത്.
 
മൂക്കൂത്തി ധരിക്കുന്നത് ആര്‍ത്തവകാലത്തെയും പ്രസവ സമയത്തെയും വേദന ലഘൂകരിക്കും എന്ന വിശ്വാസവും നിലനില്‍ക്കുന്നു. പഴയകാലത്ത് തീയില്‍ ചൂടാക്കിയ സൂചി ഉപയോഗിച്ചായിരുന്നു കാത് കുത്തലും മൂക്ക് കുത്തലും നടത്തിയിരുന്നത്. ഇന്ന് ആ സ്ഥാനത്ത് സര്‍ജിക്കല്‍ സൂചിയാണ് ഉപയോഗിക്കുന്നത്. കാത് കുത്തിയ മുറിവ് ഉണങ്ങി സാധാരണ നിലയിലെത്താന്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ സമയം എടുക്കും. മൂക്ക് കുത്തലില്‍ ഇത് ആറ് മുതല്‍ 12 ആഴ്ച വരെയാവും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments