Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേ​ൽ​ജാ​തി​ക്കാ​രു​ടെ ബ​ക്ക​റ്റി​ൽ തൊ​ട്ടതിന് ഗ​ർ​ഭി​ണി​യായ ദ​ളി​ത് യു​വ​തി​യെ ത​ല്ലി​ക്കൊ​ന്നു; സംഭവം യോഗിയുടെ യുപിയില്‍

മേ​ൽ​ജാ​തി​ക്കാ​രു​ടെ ബ​ക്ക​റ്റി​ൽ തൊ​ട്ടതിന് ഗ​ർ​ഭി​ണി​യായ ദ​ളി​ത് യു​വ​തി​യെ ത​ല്ലി​ക്കൊ​ന്നു; സംഭവം യോഗിയുടെ യുപിയില്‍

മേ​ൽ​ജാ​തി​ക്കാ​രു​ടെ ബ​ക്ക​റ്റി​ൽ തൊ​ട്ടതിന് ഗ​ർ​ഭി​ണി​യായ ദ​ളി​ത് യു​വ​തി​യെ ത​ല്ലി​ക്കൊ​ന്നു; സംഭവം യോഗിയുടെ യുപിയില്‍
ലക്‍നൌ , വ്യാഴം, 26 ഒക്‌ടോബര്‍ 2017 (20:03 IST)
മേ​ൽ​ജാ​തി​ക്കാ​രു​ടെ ബ​ക്ക​റ്റി​ൽ തൊ​ട്ടെ​ന്നാ​രോ​പി​ച്ച് എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ ദ​ളി​ത് യു​വ​തി​യെ ത​ല്ലി​ക്കൊന്നു. ഉത്തർപ്രദേശ് ബുലന്ദ്ഷഹർ ജില്ലയിലെ ഖെതൽപുർ ബൻസോളി ഗ്രാമവാസിയായ സാവിത്രി ദേവിയെയാണ് താക്കൂർ ജാതിക്കാരായ യുവതിയും മകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

ഈ മാസം പതിനഞ്ചിനായിരുന്നു സംഭവം. മേ​ൽ​ജാ​തി​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കുന്ന തൊഴില്‍ ചെയ്‌തിരുന്ന സാവിത്രി അബദ്ധവശാൽ ഇവരുടെ ബക്കറ്റില്‍ തൊട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. മേല്‍ ജാതിക്കാരുടെ വസ്‌തുവകകളില്‍ തൊട്ടുവെന്നാരോപിച്ച് യുവതി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.

യുവതി സാവിത്രിയുടെ വയറിൽ ചവിട്ടുകയും തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്‌തു. ഇത് കണ്ടു നിന്ന മ​റ്റ് സ​മു​ദാ​യ​ക്കാ​രും ഇ​വ​ർ​ക്കൊ​പ്പം കൂ​ടി. ഇതിനിടെ യുവതിയുടെ മകന്‍ സംഭവസ്ഥലത്ത് എത്തുകയും ക്രൂരമായി ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു.

അ​വ​ശ​നി​ല​യി​ലാ​യ സാ​വി​ത്രി​യെ സ​മീ​പ​ത്തെ എ​ത്തി​ച്ചെ​ങ്കി​ലും ആ​റും ദി​വ​സ​ത്തി​നു​ശേ​ഷം മ​രിച്ചു. ​ത​ല​യ്ക്കേ​റ്റ ക്ഷ​ത​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും കേ​സി​ൽ ഇ​തേ​വ​രെ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

എന്നാൽ ക്രൂരമായി പരുക്കേറ്റ സാവിത്രിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ ചികിത്സിക്കാൻ തയ്യാറായില്ലെന്ന് ഭർത്താവ് ദിലീപ് കുമാർ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓട്ടോയെന്നു കരുതി പൊലീസ് ജീപ്പിന് കൈ കാണിച്ച വൃദ്ധന് ക്രൂരമര്‍ദ്ദനം