Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തെല്ലാം ചെയ്‌താലും ബാക്കിയാവുക ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യം, ജനങ്ങളുടെ മനോഭാവം ശരിയല്ലെന്ന് സാനിയ

എന്തെല്ലാം ചെയ്‌താലും ബാക്കിയാവുക ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യം, ജനങ്ങളുടെ മനോഭാവം ശരിയല്ലെന്ന് സാനിയ
, വ്യാഴം, 7 മെയ് 2020 (19:25 IST)
വനിതാ കായികതാരങ്ങളോടുള്ള ഇന്ത്യൻ ജനതയുടെ മനോഭാവം വിശദമാക്കി ടെന്നീസ് താരം സാനിയ മിർസ.സ്ത്രീകൾക്കായി സമൂഹം പൊതുവായ ചില ചട്ടങ്ങൾ കൊണ്ടുനടക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു.ഒരു കുഞ്ഞില്ലെങ്കിൽ ജീവിതം പൂർണമാവില്ല എന്നാണ് പലരും ചിന്തിക്കുന്നതെന്നും സാനിയ വ്യക്തമാക്കി.
 
കായിക ജീവിതത്തിൽ വനിതാ താരങ്ങൾ എന്തെല്ലാം നേടിയാലും ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യം മാത്രമാണ് ബാക്കിയാവുക.കുഞ്ഞില്ലെങ്കി ജീവിതം പൂര്‍ണമാകില്ലെന്ന തരത്തിലാണ് ആളുകളുടെ സംസാരമെന്നും സാനിയ പറഞ്ഞു.എന്നാൽ വനിതാതാരങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ ഏറെ മാറ്റങ്ങൾ നടന്നിട്ടുണ്ടെന്നും രണ്ട് മൂന്ന് തലമുറകൾ കൊണ്ട് ഇപ്പോളത്തെ പ്രശ്‌നങ്ങൾ മാറുമെന്നാണ് കരുതുന്നതെന്നും സാനിയ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാപ്പികുടി അധികമാവേണ്ട, അറിയാതെപോവരുത് ഇക്കാര്യം !