Webdunia - Bharat's app for daily news and videos

Install App

പെണ്‍ ഉടലിലേക്ക് നീളുന്ന കഴുകന്‍ കൈകള്‍; തൃശൂര്‍ പൂരം അത്ര സുഖകരമായ ഓര്‍മകളല്ല ഇവര്‍ക്ക് ! എന്ന് മാറും നാം?

Webdunia
ചൊവ്വ, 10 മെയ് 2022 (15:41 IST)
മണ്ണും വിണ്ണും ഒന്നാകുന്ന സുന്ദര നിമിഷമെന്നാണ് തൃശൂര്‍ പൂരത്തെ ഉത്സവപ്രേമികള്‍ വിശേഷിപ്പിക്കുന്നത്. 36 മണിക്കൂര്‍ നീളുന്ന പൂര പരിപാടികള്‍ കാണാന്‍ പത്ത് ലക്ഷത്തിലേറെ ആളുകളാണ് തേക്കിന്‍കാട് മൈതാനിയിലും തൃശൂര്‍ നഗരഹൃദയത്തിലുമായി തടിച്ചുകൂടുന്നത്. പൂരം കാണാന്‍ വരുന്നവര്‍ക്കെല്ലാം സന്തോഷത്തിന്റേയും ഉത്സവത്തിന്റേയും അനുഭവങ്ങളല്ല പങ്കുവയ്ക്കാനുള്ളത്. ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ദുരനുഭവങ്ങളും പൂരപ്പറമ്പില്‍ നിന്ന് പേറേണ്ടിവന്ന ഒട്ടേറെ മനുഷ്യരുണ്ട്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് അതില്‍ അധികവും. 
 
പൂര നാളിലെ തിക്കും തിരക്കും ഒരിക്കല്ലെങ്കിലും പൂരം നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് വ്യക്തമായി അറിയാം. അതിനിടയില്‍ നിന്ന് പെണ്‍ ഉടലുകളിലേക്ക് നീളുന്ന കഴുകന്‍ കരങ്ങള്‍ എത്രത്തോളം പെണ്‍കുട്ടികളേയും സ്ത്രീകളേയുമാണ് മാനസികമായി തളര്‍ത്തിയിരിക്കുന്നതെന്ന് അറിയുമോ? അത്തരം ദുരനുഭവങ്ങള്‍ നേരിട്ട ചിലരുടെ തുറന്നുപറച്ചിലുകള്‍ ഇങ്ങനെയാണ്: 
 
'തൃശൂര്‍ പൂരം ആവേശമാണ്, വികാരമാണ്, ആചാരമാണ്, എല്ലാമാണ്. പക്ഷേ എനിക്കത് ആള്‍ക്കൂട്ടത്തിനിടയില്‍ നാലുപാടു നിന്നും പുളഞ്ഞ് വന്ന് ദേഹമാകെ പിച്ചിപ്പറിച്ച് തോലെടുക്കുന്ന കുറേ കൈകളാണ്, നടുക്കുന്ന ഓര്‍മയാണ്, ട്രോമയാണ്.' ഒരു യുവതി തൃശൂര്‍ പൂരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. 
 
'നമ്മുടെ ശരീരത്തെ ആരൊക്കെയോ ചേര്‍ന്ന് ആക്രമിക്കുന്ന പോലെയൊക്കെ തോന്നിപ്പോകും. തിക്കിനും തിരക്കിനും ഇടയില്‍ സംഭവിക്കുന്നതും മനപ്പൂര്‍വ്വം ആരെങ്കിലും ചെയ്യുന്നതും നമുക്ക് തിരിച്ചറിയാന്‍ പറ്റും,' മറ്റൊരു പെണ്‍കുട്ടി കുറിച്ചു. 
 
പൂരപ്പറമ്പിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇതിനു മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. അന്ന് പലരും മുന്നോട്ടുവെച്ച നിര്‍ദേശമാണ് സ്ത്രീകള്‍ക്ക് മാത്രമായി പൂരം ആസ്വദിക്കാന്‍ മറ്റൊരു സ്ഥലം ഒരുക്കുക എന്നത്. എന്നാല്‍, അത് എത്രത്തോളം അപ്രാപ്യമായ കാര്യമാണെന്ന് നമുക്ക് തന്നെ മനസ്സിലാകും. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഇത്തരം സ്പര്‍ശങ്ങളും അതിക്രമങ്ങളും ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ് ഇവിടെ വരേണ്ട ഏറ്റവും നല്ല മാറ്റം. തൃശൂര്‍ പൂരം എല്ലാവര്‍ക്കും മാന്യമായ രീതിയില്‍ ആസ്വദിക്കണമെങ്കില്‍ മാറേണ്ടത് പുരുഷ കേന്ദ്രീകൃതമായി മാത്രം ചിന്തിക്കുന്ന കഴുകന്‍ തലച്ചോറുകളാണ് ! അങ്ങനെയൊരു പൂരക്കാലം വരുമെന്ന് തന്നെ പ്രത്യാശിക്കാം...
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

അടുത്ത ലേഖനം
Show comments