Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിഞ്ഞവർക്ക് മാത്രമേ സിന്ദൂരം അണിയാൻ പാടുള്ളോ?

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (18:00 IST)
ഭാരതത്തിലെ സ്ത്രീകള്‍ക്ക് പൊട്ട് അഥവാ തിലകം എന്നത് അവരുടെ ജീവിതരീതിയുടെ തന്നെ ഭാഗമായിരിക്കുന്നു. എന്താണ് പൊട്ട് കുത്തലിനു പിന്നിലുള്ള വിശ്വാസം? ഇതെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശിവനും ശക്തിയും അഥവാ പ്രകൃതിയും പുരുഷനും എന്ന വിശ്വാസത്തിന് കാലമേറെ പഴക്കമുണ്ട്. പൊട്ടിനെ മൂന്നാം തൃക്കണ്ണായും പാര്‍വതി ദേവിയുടെ സാന്നിധ്യമായും കരുതുന്നവരുമുണ്ട്. ഈ വിശ്വാസത്തിനായിരുന്നു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നത്.
 
വിവാഹിതകളായ ഹിന്ദു സ്ത്രീകള്‍ മാത്രം സിന്ദൂരം ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ചുവപ്പ് നിറം ഉയര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന തരത്തലുള്ള ഒരു അഭിപ്രായമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ സംരക്ഷണത്തിനായി പാര്‍വതി ദേവിയുടെ അനുഗ്രഹം ഉറപ്പാക്കാനും ഭാരത സ്ത്രീകള്‍ പൊട്ട് കുത്തിയിരുന്നു.
 
ഭാര്യക്ക് പൊട്ടുകുത്തി അവള്‍ വിവാഹിതയാണെന്ന സൂചന സമൂഹത്തിന് നല്‍കുന്നത് സ്ഥിരമായി. കാലാകാലങ്ങളായി അത് ഇന്നും തുടരുന്നു. പൊട്ടിന് ഇക്കാലത്താണ് ഫാഷന്‍ ഉണ്ടായതെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ തെറ്റാണെന്ന് പറയേണ്ടിയിരിക്കുന്നു. കണ്ണന്റെ സ്വന്തം രാധ അഗ്നി ജ്വാലയെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള തിലകമണിഞ്ഞു എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്.
 
ഇപ്പോള്‍ പൊട്ടുകളുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. അതിസൂക്ഷ്മങ്ങളായ ഡിസെനുകളും വര്‍ണനാതീതമായ നിറങ്ങളും പൊട്ടുകളെ ആഡംബരത്തിന്റെ ഭാഗം കൂടിയാക്കുന്നു. ഇന്ന് തനിയെ ഒട്ടുന്ന പൊട്ടും ഡിസൈനര്‍ പൊട്ടുകളും വിപണി കീഴടക്കുമ്പോള്‍ സിന്ദൂരം വധുക്കളുടെ സിന്ദൂരച്ചെപ്പുകള്‍ക്ക് മാത്രം വര്‍ണം നല്‍കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments