ഹിന്ദു ആയതിനെ തുടർന്ന് പാക് താരങ്ങളിൽ നിന്നും വിവേചനം നേരിടേണ്ടിവന്നുവെന്ന മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയുടെ വെളിപ്പെടുത്തൽ പാക് ക്രിക്കറ്റിന് വലിയ കളങ്കമാണ് സ്രുഷ്ട്ടിച്ചത്. ഡാനിഷ് കനേരിയയുടെ പ്രസ്താവനക്ക് മുൻ പാക് ബൗളർ ഷൊയെബ് അക്തർ പിന്തുണ പ്രഖ്യാപിച്ചതോട് കൂടി വലിയ വിവാദങ്ങളാണ് വിഷയത്തെ സംബന്ധിച്ച് ഉണ്ടായത്. എന്നാൽ ഡാനിഷ് കനേരിയയുടെ പ്രസ്താവന ഉണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് മുൻ പാക് താരമായ ഷാഹിദ് അഫ്രീദി. മകൾ ഹിന്ദു ആചാരങ്ങൾ അനുകരിച്ചതിനെ തുടർന്ന് വീട്ടിലെ ടിവി തല്ലിപൊളിക്കേണ്ടിവന്നുവെന്നാണ് അഫ്രീദിയുടെ വെളിപ്പെടുത്തൽ.
ഒരു പാകിസ്ഥാൻ ചാനിലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദപ്രസ്താവന. കുട്ടികളുടെ മുന്നിൽ വെച്ച് ടിവി കാണരുതെന്ന് ഞാൻ പലപ്പോളും ഭാര്യയോട് പറയാറുണ്ട്. ഒരിക്കൽ ഒരു ഹിന്ദി സീരിയലിലെ രംഗമോ എന്തോ കണ്ട് എന്റെ മകൾ വീട്ടിൽ ആരതി അനുകരിക്കുന്നത് കണ്ടു. അന്ന് ദേഷ്യത്തോടെ ടിവി തല്ലിപൊളിക്കേണ്ടി വന്നു. ഇതായിരുന്നു സംഭവത്തെ പറ്റിയുള്ള അഫ്രീദിയുടെ വിശദീകരണം.