Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടിക്ക് വേണ്ടത് പ്രകൃതിയുടെ തലോടല്‍

മുടിക്ക് വേണ്ടത് പ്രകൃതിയുടെ തലോടല്‍
PTI
പണ്ടുകാലം മുതല്‍ തന്നെ കേരളത്തിലെ സ്ത്രീകള്‍ മുടി സംരക്ഷിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു. മുടിയുടെ നൈസര്‍ഗ്ഗിക സൗന്ദര്യം നിലനിര്‍ത്തുന്നതിന് വീടുകളില്‍ സുലഭമായി കിട്ടുന്ന താളികള്‍ ഉപയോഗിച്ചിരുന്നു. ചെമ്പരത്തി താളി, ചീവയ്ക്കാപ്പൊടി എന്നിവയാണവ.

ഇത് ഉപയോഗിക്കുന്നതു വഴി തലയ്ക്കും കണ്ണിനും കുളിര്‍മ്മയും മുടിക്ക് ആരോഗ്യവും അഴകും ഉണ്ടാകുന്നു.

ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ സ്ത്രീകള്‍ക്ക് ഇതിനൊന്നും സമയമില്ലാതായി. പക്ഷെ, മുടിയുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് നല്ലത്.

കാരണം കമ്പോളത്തില്‍ നിന്ന് വാങ്ങുന്ന ഷാമ്പൂവിലും മറ്റും ഒട്ടേറേ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടി കൊഴിച്ചില്‍, വരള്‍ച്ച, മുടിപൊട്ടിപ്പോകല്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

പല കാലാവസ്ഥയിലും പല തരത്തിലുള്ള പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് മുടിയെ കുറിച്ച് ഉണ്ടാകാറുണ്ട്. ചൂട് കാലാവസ്ഥയില്‍ വരണ്ട് ചര്‍മ്മമുള്ളവര്‍ക്കും സാധാരണ ചര്‍മ്മം ഉള്ളവര്‍ക്കും താരന്‍ ഒരു പ്രധാന പ്രശ്നമായി മാറുന്നു.

വീട്ടില്‍ സുലഭമായി കിട്ടുന്നതും അധികം പണച്ചെലവില്ലാത്തതും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തതുമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

ബീറ്റ്റൂട്ട് അരച്ച് തലയില്‍ പിടിപ്പിച്ച് അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയുടെ കുഴമ്പ് തലയില്‍ തേയ്ക്കുന്നത് മുടിക്ക് അരോഗ്യവും കണ്ണിന് കുളിര്‍മയും നല്‍കുന്നു.

വീട്ടില്‍ സുലഭമായി കിട്ടുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ വരള്‍ച്ച മാറ്റുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും തലയില്‍ തേച്ച് പിടിപ്പിച്ച് ശേഷം തല കഴുകുന്നതും നല്ലതാണ്.

സുലഭമായി കിട്ടുന്ന വാഴപ്പഴം, പപ്പായ എന്നിവ മുടിയില്‍ തേച്ച് പിടിപ്പിച്ച് കഴുകുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മുടിയഴകിന് രാസവസ്തുക്കള്‍ ചേര്‍ന്ന ഷാമ്പൂ ഉപയോഗിക്കാതെ പ്രകൃതി ദത്തമായതും നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ച് മുടിയുടെ ആരോഗ്യവും അഴകും കാത്തു സൂക്ഷിക്കുന്നതാണ് ഉത്തമം.

Share this Story:

Follow Webdunia malayalam