Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതകളുടെ “ലോകം“

വനിതകളുടെ “ലോകം“
PTIPTI
ലോകത്ത് മറ്റേത് മേഖലകളിലെയും പോലെ അധികാര സ്ഥാനങ്ങളിലും വനിതാ പ്രാതിനിധ്യം ശക്തമാണ്. ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയെന്ന അതിശക്ത തുറന്നിട്ട പാതയില്‍ ഇപ്പോള്‍ വിരാജിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷയും യുപി‌എ ചെയര്‍പേഴ്സനുമായ സോണിയഗാന്ധിയാണ്.

പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തതോടെ ഇന്ത്യയില്‍ പുത്തനൊരു ചരിത്രത്തിന് തുടക്കമായി. ആദ്യമായി ഒരു വനിത ഇന്ത്യയുടെ പരമോന്നത പദവിയില്‍ എത്തി.

‘ലോക പോലീസ്‘ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അമേരിക്കയുടെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കോണ്ടലീസ റൈസ് എന്ന കറുത്ത വംശജയാണ്. ആദ്യമായാണ് ഈ രാജ്യത്ത് വിദേശകാര്യ സെക്രട്ടറി പദവിയില്‍ ഒരു കറുത്തവംശജ എത്തിപ്പെടുന്നത്.

ഇപ്പോള്‍, ഭര്‍ത്താവിന്‍റെ പാത പിന്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഹിലാരി ക്ലിന്‍റന്‍.

പാകിസ്ഥാനില്‍ മാത്രമല്ല ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിച്ച ബേനസീര്‍ ഭൂട്ടോ ദു:ഖത്തിന്‍റെ നനവ് അവശേഷിപ്പിച്ച് മടങ്ങിയതും ഈ അവസരത്തില്‍ ഓര്‍ക്കാം.

ഹിറ്റ്‌ലറുടെ ജര്‍മ്മനിയില്‍ ആദ്യമായി ചാന്‍സലര്‍ പദവിയിലെത്തിയ വനിത ആന്‍‌ജലാ മെര്‍ക്കറാണ്. സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ഉക്രെയിനിന്‍റെ ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ വനിതയെന്ന ഖ്യാതി യൂലിയ തിമോഷെങ്കോയ്ക്കാണ്.

ഫിന്‍ലന്‍റ് പ്രസിഡന്‍റെ തര്‍ജ ഹലോനെന്‍, ഫിലിപ്പീന്‍സ് പ്രസിഡന്‍റ് ഗ്ലോറിയ അരോയോ എന്നിവര്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.

webdunia
PRO
സൂര്യനസ്തമിക്കാത്ത രാജ്യത്തിന്‍റെ അധികാര വഴിയിലെ പിന്‍‌മുറക്കാരി എലിസബത്ത്-2, സ്വീഡനിലെ രാജ്ഞി സില്‍‌വിയ, സ്പെയിനിലെ രാജ്ഞി സോഫിയ എന്നിവരെയെല്ലാം മാധ്യമക്കണ്ണുകള്‍ ലോകത്തിന് പരിചിതമാക്കി കൊടുത്തു.

അയല്‍ രാജ്യമായ ബംഗ്ലാദേശിലെ മുന്‍ ഭരണകര്‍ത്താക്കളായ ഷേയ്ക്ക് ഹസീനയും ഖാലിദ സിയയും ഇപ്പോള്‍ രാഷ്ട്രീയ രംഗത്ത് തിരിച്ചടികള്‍ നേരിടുകയാണെങ്കിലും അവര്‍ സ്ത്രീശക്തിയുടെ പ്രതീകങ്ങള്‍ തന്നെ.

Share this Story:

Follow Webdunia malayalam