Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീ ആയുസ്സ് കുറയുന്നു സ്ത്രീ ആയുസ്സ് കുറയുന്നു

സ്ത്രീ ആയുസ്സ് കുറയുന്നു                                                    സ്ത്രീ ആയുസ്സ് കുറയുന്നു
ശരാശരി ആയുസ്സില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാല്‍ മുന്നിലാണ്. എന്നാല്‍ 1995 ന് ശേഷമുള്ള അഞ്ച് കൊല്ലത്തില്‍ സ്ത്രീകളുടെ ആയുസ്സ് കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷ ആയുര്‍ദൈര്‍ഘ്യം ആറു മാസം കൂടിയപ്പോള്‍ (70.2) സ്ത്രീകളുടെ (75.8) ആയുസ്സ് ഒന്‍പത് മാസം കുറഞ്ഞു (2005 ഫെബ്രുവരിയിലെ ഒരു സര്‍വേപ്രകാരമുള്ള വാര്‍ത്തയാണിത്).

1996-2001 കാലഘട്ടത്തിലെ കണക്കനുസരിച്ച് സ്ത്രീകളില്‍ 75- ഉം പുരുഷന്മാരില്‍ 70.7 ഉം ആണ് ആയുര്‍ ദൈര്‍ഘ്യം കൂടുകയാണുണ്ടായത്. പുരുഷന്മരിലും സ്ത്രീകളിലും യഥാക്രമം 2.3 വയസ്സും 2 വയസ്സും ഉയര്‍ന്നു. എങ്കിലും ശരാശരി ആയുസ്സില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ്. കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 73 വയസ്സിനടുത്താണ്. രാജ്യത്തെ ശരാശരിയാവട്ടെ 63 ല്‍ കുറവും !

മനുഷ്യ വംശത്തിന്‍റെ ആരംഭകാലത്ത് ആയുര്‍ദൈര്‍ഘ്യം ഏകദേശം 18 വയസ്സായിരുന്നു. മുന്നൂറു വര്‍ഷം മുന്‍പു പോലും ഇത് 40 വയസ്സില്‍ കുറവായിരുന്നു. ഇന്ത്യയിലിപ്പോള്‍ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 64.1 വയസ്സും.

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ ആയുസ്സ്. 1996-2001 ലെ കണക്കനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും യഥാക്രമം 75 വയസ്സും 70.7 വയസ്സും ആണ്. ഈ കാലഘട്ടത്തില്‍ ദേശീയ ശരാശരി യഥാക്രമം 63.4 ഉം 62.4 ഉം ആയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ആയുസ്സേറിയവര്‍ ജപ്പാന്‍കാരാണ്. 81.7 ആണ് അവരുടെ ആയുസ്സ്. നോര്‍വെയിലെ ശരാശരി ആയുസ്സ് 80.1 വയസ്സാണ്. അമേരിക്ക, ഇംഗ്ളണ്ട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ യഥാക്രമം 77, 78, 72.5 വയസ്സായിരുന്നു ആളുകള്‍ക്ക് ആയുസ്സ്.

Share this Story:

Follow Webdunia malayalam