Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകള്‍ കുറവ് സിഖ്കാരില്‍; കൂടുതല്‍ ക്രിസ്ത്യാനികളില്‍

സ്ത്രീകള്‍ കുറവ് സിഖ്കാരില്‍; കൂടുതല്‍ ക്രിസ്ത്യാനികളില്‍
ഇന്ത്യയുടെ ഒരു സവിശേഷത ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം കുറവാണെന്നതാണ്. 2004 സെപ്തംബറിലെ ഒരു സര്‍വേ കണക്ക് പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 933 സ്ത്രീകളെ ഉള്ളൂ .

ഇപ്പോള്‍ (2001-ലെ സെന്‍സസ് പ്രകാരം )സിഖ്കാരിലാണ് സ്ത്രീകള്‍ ഏറ്റവും കുറവ്. ദേശീയ ശരാശരിയേക്കാള്‍ 40 സ്ത്രീകളുടെ കുറവുണ്ട്. ആയിരം പുരുഷന്മാര്‍ക്ക് അനുപാതമായി 893 സ്ത്രീകള്‍ മാത്രമാണുള്ളത്.

സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലുള്ളത് കൃസ്ത്യാനികളില്‍ മാത്രമാണ് - 1000 പുരുഷന്മാര്‍ക്ക് 1009 സ്ത്രീകള്‍ എന്നതാണ് അനുപാതം.

ഹിന്ദുക്കളുടെ സ്ത്രീ- പുരുഷ അനുപാതം ദേശീയ ശരാശരിയുടെ തൊട്ടുതാഴെയാണ് - 931 . മുസ്ലിം അനുപാതം 936 ആണ്. . ജൈനമതക്കാര്‍ (953), ബുദ്ധമതക്കാര്‍ (950) എന്നിവരാണ് തൊട്ടുപിന്നില്‍.

Share this Story:

Follow Webdunia malayalam