Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ അലാറാം വച്ചിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല, ഈ അഞ്ചുവഴികള്‍ നിങ്ങളെ സഹായിക്കും

രാവിലെ അലാറാം വച്ചിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല, ഈ അഞ്ചുവഴികള്‍ നിങ്ങളെ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 മാര്‍ച്ച് 2023 (08:21 IST)
1. ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ കിടക്കയില്‍ സൂക്ഷിക്കാതിരിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് കുറച്ച് അകലെയായി സ്ഥാപിക്കുക. കിടക്കിയില്‍ കിടന്നു കൊണ്ട് ഓഫ് ചെയ്യാന്‍ കഴിയാത്ത വിധത്തിലായിരിക്കണം വെയ്‌ക്കേണ്ടത്. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. ഇത് അലാറം അടിക്കുമ്പോള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് പോയി ഓഫാക്കാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കും.
 
2. മുറിയില്‍ വെളിച്ചം കടത്തിവിടുക. ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയില്‍ കിടപ്പ് മുറി ഒരുക്കുക. വെയില്‍ മുറിയിലേക്ക് അടിക്കുന്ന രീതിയില്‍ കര്‍ട്ടണ്‍ ക്രമീകരിക്കുക.
 
3. കിടക്കുമ്പോള്‍ വെള്ളം കുടിച്ച് കിടക്കുക. ഇടയ്ക്ക് ബാത്ത്റൂമില്‍ പോകുന്നുണ്ടെങ്കിലും തിരിച്ച് വന്ന് കിടക്കുമ്പോഴും വെള്ളം കുടിക്കാന്‍ ശ്രമിക്കുക. കണ്ണ് തുറന്നാല്‍ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. മുഖം കഴുകിയാല്‍ പിന്നീട് ഉറക്കത്തിലേക്ക് തള്ളി വിടുന്നതില്‍ നിന്നും ഇത് നിങ്ങളെ തടയുന്നു.
 
4. നേരത്തേ കിടക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കും. വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടും. അതിനാല്‍ ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.
 
5. എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. വെറും 21 ദിവസം ശ്രമിച്ചാല്‍ മതി. പിന്നീട് നിങ്ങള്‍ താനേ ഉണര്‍ന്നുകൊള്ളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Tuberculosis Day: ഇന്ന് ലോക ക്ഷയരോഗ ദിനം, ഓരോ വര്‍ഷവും ജീവനെടുക്കുന്നത് 1.4 മില്യണോളം പേരുടെ