Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലമെവിടെ? ഒരു തുള്ളി കരുതൽ നൽകാം, നാളേയ്ക്കായി!

ജലമെവിടെ? ഒരു തുള്ളി കരുതൽ നൽകാം, നാളേയ്ക്കായി!

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 17 മാര്‍ച്ച് 2020 (13:34 IST)
മാർച്ച് 22 ആണ് ലോകജലദിനം. നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓർമ്മപ്പെടുത്തിയാണ് എല്ലാ വർഷവും ലോകജലദിനം കടന്നു പോകുന്നത്. 1993 മാർച്ച് 22 മുതലാണ് ലോക ജലദിനം ആചരിച്ച് വരുന്നത്. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്ന് പറയപ്പെടുന്നുണ്ട്. 
 
കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. പണ്ടൊന്നും പണം കൊടുത്ത് ജലം വാങ്ങേണ്ടി വരില്ലായിരുന്നു. എന്നാൽ, ഇന്ന് അങ്ങനെയല്ല. മാറിയജീവിത സാഹചര്യങ്ങൾ ഇന്ന ജലലഭ്യത കുറയാൻ കാരണമായിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 
 
മഹാനദികളെല്ലാം ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. വെറും മണൽത്തരികൾ മാത്രമായി അവശേഷിച്ചിരിക്കുകയാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഇക്കാര്യങ്ങളെല്ലാം നാം ഓർത്തിരിക്കേണ്ടത് അനിവാര്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ രാജ്യം സ്ഥാപിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചു, ഇപ്പോൾ എന്തായി', കോവിഡ് 19 പടരുന്നതിൽ രാജ്യത്തെ പരിഹസിച്ച് നിത്യാനന്ദ