Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളം വിൽപ്പന ചരക്കായി, പ്ലാസ്റ്റിക് കുപ്പികളിലായി, നമ്മൾ കുടിക്കുന്നത് പ്ലാസ്റ്റിക് കലർന്ന വെള്ളമെന്ന് ആരും അറിയുന്നില്ല !

വെള്ളം വിൽപ്പന ചരക്കായി, പ്ലാസ്റ്റിക് കുപ്പികളിലായി, നമ്മൾ കുടിക്കുന്നത് പ്ലാസ്റ്റിക് കലർന്ന വെള്ളമെന്ന് ആരും അറിയുന്നില്ല !
, ചൊവ്വ, 17 മാര്‍ച്ച് 2020 (20:25 IST)
മനുഷ്യന്റെ ജീവൻ നിലനിർത്താനുള്ള ഏറ്റവും പ്രധാനമായ കാര്യം, കുടിവെള്ളം, അതാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കച്ചവട വസ്തുക്കളിൽ ഒന്ന്. കുടിവെള്ളം എന്നാൽ അത് ബോട്ടിൽഡ് വാട്ടർ എന്ന് നിലയിലേക്ക് മാറിയിരിക്കുന്നു. ഈ വെള്ളം കുടിച്ചാൽ മികച്ച ആരോഗ്യം ലഭിക്കും എന്നാണ് മിക്ക ബോട്ടിൽഡ് വാട്ടർ നിർമ്മാതാക്കളുടെയും അവകാശ വാദം, എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. 
 
രാജ്യത്ത് വിൽക്കപ്പെടുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരഥെ വെളിപ്പെടുത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇന്ത്യയടക്കമുള്ള ഒന്‍പതു രാജ്യങ്ങളില്‍ നിലവിലുള്ള കുപ്പിവെള്ളങ്ങളാണ് പഠനവിധേയമാക്കിയത്. 
 
പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് നമ്മുടെ കുപ്പിവെള്ളത്തിലെ 93 ശതമാനവുമെന്ന ഗുരുതരമായ കണ്ടെത്തലാണ് ഉണ്ടായത്. 250 കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. കുപ്പിയുടെ അടപ്പുകള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റികിന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാൻസറിനും കുട്ടികളില്‍ ഓട്ടിസത്തിനും വരെ കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് ഇവയില്‍ പലതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടിവെള്ളം കിട്ടാക്കനിയാകുന്ന കാലം, കുടിക്കുന്ന വെള്ളത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം