Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍താരങ്ങളില്ലാതെ ക്രിസ്‌മസ്‌

സൂപ്പര്‍താരങ്ങളില്ലാതെ ക്രിസ്‌മസ്‌
PROPRO
മലയാള സിനിമ ഇത്തവണ ക്രിസ്‌മസ്‌ വിപണി പിടിക്കാനിറങ്ങുന്നത്‌ സൂപ്പര്‍താരങ്ങളുടെ അഭാവത്തിലാണ്‌.

ക്രിസമ്‌സിന്‌ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിച്ച്‌ തയ്യാറാക്കിയ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടി വയ്‌ക്കപ്പെടുകയായിരുന്നു.

ക്രിസ്‌മസ്‌ ലക്‍ഷ്യംവച്ച്‌ തയ്യാറെടുത്ത മോഹന്‍ലാല്‍-ഷാജികൈലാസ്‌ കൂട്ടുകെട്ടിന്‍റെ റെഡ്‌ ചില്ലീസ്‌ ഇനി പുതുവര്‍ഷത്തിനേ വരു. മമ്മൂട്ടിയുടെ ബഹുഭാഷാചിത്രമായ വന്ദേമാതരം ക്രിസ്‌മസിന്‌ എത്തുമെന്നാണ്‌ കരുതിയിരുന്നത്‌.

താരങ്ങളുടെ ഡേറ്റ്‌ പ്രശ്‌നം മൂലം വന്ദേമാതരവും സമയത്ത്‌ പൂര്‍ത്തിയായില്ല. സുരേഷ്‌ ഗോപിയുടെ ബോസ്‌ ക്രിസ്‌മസിന്‌ റിലീസ്‌ ചെയ്യുമെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വിതരണക്കാര്‍ തമ്മിലുള്ള പ്രശ്‌നമാണ് ബോസിന്‌ വിനയായത്‌.

പൃഥ്വിരാജ്‌-കുഞ്ചാക്കോ ബോബന്‍-ജയസൂര്യ കൂട്ടുകെട്ടിന്‍റെ ലോലിപോപ്പും ദിലീപിന്‍റെ ക്രേസി ഗോപാലനും ആണ്‌ ഇത്തവണ ക്രിസ്‌മസ്‌ വിപണി പങ്കിടുക.

അമ്മ നിര്‍മ്മിച്ച ട്വന്‍റി20യാണ്‌ സൂപ്പര്‍ ചിത്രങ്ങളുടെ അഭാവത്തില്‍ മിക്ക പ്രധാന തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നത്‌.

Share this Story:

Follow Webdunia malayalam