Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗയ്ക്ക് ശരീരം തയ്യാറാണോ?

യോഗയ്ക്ക് ശരീരം തയ്യാറാണോ?
, വ്യാഴം, 21 ഫെബ്രുവരി 2008 (09:01 IST)
1. യോഗ പരിശീലനം തുടങ്ങും മുമ്പ് പഠിതാക്കള്‍ വിദഗ്ധരുടെ ഉപദേശം തേടേണ്ടത് പ്രധാനമാണ്.

2. ഉപദേശം തേടുന്നതിനൊപ്പം വൈദ്യ പരിശോധനയ്ക്ക് വിധേയരാവുന്നതും നല്ലതാണ്. യോഗ പരിശീലനം നടത്താമെന്നുള്ള ഡോക്ടറുടെ സമ്മതം പരിശീലനം തുടങ്ങും മുമ്പെ വാങ്ങിയിരിക്കണം. യോഗ ചെയ്യുന്നതിന് ചില രോഗങ്ങള്‍ തടസ്സമാണ്. അതിനാല്‍ തുടക്കത്തില്‍ തന്നെ വെദ്യ പരിശോധന നടത്തുക.

3. നിങ്ങള്‍ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കില്‍ യോഗ പരിശീലനവുമായി മുന്നോട്ട് പോവുംമുമ്പ് അത് ഭേദമായി എന്ന് ഉറപ്പ് വരുത്തണം.

4. ഹൃദ്രോഗികള്‍ യോഗ ചെയ്തു തുടങ്ങും മുമ്പ്, പ്രത്യേകിച്ച് കഠിനമായവ, ഡോക്ടറുടെയും യോഗ തെറാപ്പിസ്റ്റിന്‍റെയും ഉപദേശം തേടിയിരിക്കണം.

5. സൈനസിന് പ്രശ്നമുള്ളവര്‍ തലകീഴായുള്ള യോഗ സ്ഥിതികള്‍ പരിശീലിക്കുന്നത് അഭികാമ്യമല്ല.

6. നിങ്ങളെ രക്തസമ്മര്‍ദ്ദം അലട്ടുന്നുണ്ട് എങ്കില്‍ പരിശീലനം തുടങ്ങും മുമ്പ് രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആവേണ്ടതുണ്ട്.

7. ഇത്തരം രോഗങ്ങളുള്ളവര്‍ തലയില്‍ ശരീരഭാരം താങ്ങേണ്ടി വരുന്ന ആസനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. തലകീഴായുള്ള ശാരീരികസ്ഥിതിയില്‍ രക്തം തലച്ചോറിലേക്ക് ഒഴുകുന്നത് വേഗത്തിലാവുന്നത് പ്രശ്നം സൃഷ്ടിച്ചേക്കാം. രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളും മറ്റ് ആന്തരാവയവ പ്രശ്നങ്ങള്‍ ഉള്ളവരും “ശവാസനം” പരിശീലിക്കുന്നതായിരിക്കും ഗുണകരം. ഇത്തരക്കാര്‍ക്ക് പരിശീലിക്കാവുന്ന മറ്റ് പല ആസനങ്ങളും ഉണ്ട്. എന്നാല്‍, അത് യോഗ തെറാപ്പിസ്റ്റിന്‍റെ നിര്‍ദ്ദേശത്തോടു കൂടി മാത്രം ചെയ്യുക.

8. ഒരാള്‍ക്ക് യോഗാസനങ്ങള്‍ മാത്രം ചെയ്യുന്നതിലൂടെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം.

9. പൊതുവെ ദുര്‍ബ്ബലരായവര്‍ യോഗാഭ്യാസം തുടങ്ങും മുമ്പ് രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമതായി, ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക; രണ്ടാമതായി, യോഗാഭ്യാസത്തിന്‍റെ പ്രാഥമിക പാഠങ്ങള്‍ അഞ്ച് മാസം മുമ്പെങ്കിലും തുടങ്ങുക. ശരിയായ ശാരീക ക്ഷമത നേടിയ ശേഷം, അവയവങ്ങള്‍ക്ക് വേദനയോ അസ്വസ്ഥതയോ തോന്നാത്ത അവസ്ഥയില്‍ എത്തിയ ശേഷം, തുടര്‍ന്നുള്ള യോഗ സ്ഥിതികള്‍ പഠിക്കാം.

Share this Story:

Follow Webdunia malayalam