Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതങ്ങ് പതിവായി ചെയ്താല്‍ മതി, സുഖമായി പ്രസവിക്കാം!

ഇതങ്ങ് പതിവായി ചെയ്താല്‍ മതി, സുഖമായി പ്രസവിക്കാം!
, ബുധന്‍, 28 നവം‌ബര്‍ 2018 (15:00 IST)
പ്രസവം തികച്ചും ആയാസരഹിതമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് യോഗ. ഹഠയോഗം അനുഷ്ഠിക്കുന്നത് ഗര്‍ഭവതികള്‍ക്ക് ഏറെ ഗുണം ചെയ്യും.
 
തികച്ചും സുരക്ഷിതവും ലളിതവും സ്വാഭാവികവുമാണെന്നതാണ് ഹഠയോഗത്തിന്‍റെ പ്രത്യേകത. കൈകാലുകളുടെ ചെറുചലനങ്ങളും ശ്വാസനിയന്ത്രണവുമൊക്കെ ഇതിന്‍റെ ഭാഗമാണ്. 
 
ശിശുവിന് പുറത്തേയ്ക്കുള്ള മാര്‍ഗം സുഗമമാക്കാന്‍ യോഗ സഹായിക്കുന്നു. വസ്തിപ്രദേശത്തെ പേശികള്‍ക്ക് അയവു വരുത്താനും ദിവസവും കാണപ്പെട്ടേക്കാവുന്ന ശാരീരിക അസ്വസ്ഥതകളും നൊമ്പരവും കുറയ്ക്കാനും ഹഠയോഗം ഫലപ്രദമാവുന്നു. 
 
ഗര്‍ഭിണികളെ അലട്ടുന്ന ദഹനക്കേട്, മനംപുരട്ടല്‍ ഇവ ഒഴിവാക്കാം. ഊര്‍ജ്ജസ്വലത നിലനിര്‍ത്തുന്നതിനൊപ്പം ആത്മനിയന്ത്രണവും ആത്മവിശ്വാസവും ആര്‍ജ്ജിക്കാനാവും. രക്തയോട്ടം ത്വരിതപ്പെടുത്താനും യോഗ സഹായിക്കുന്നു.
 
അഞ്ചാമത്തെ മാസത്തോടെ കിടക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ഗര്‍ഭവതികള്‍ ശ്രദ്ധിക്കണം. ഇക്കാലത്ത് ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ച വേഗത്തിലാവും. ഒപ്പം ഭാരം കൂടുകയും ചെയ്യും. ഇക്കാരണത്താല്‍ പത്തുമിനിട്ടിലേറെ നേരം മലര്‍ന്നു കിടക്കുന്നത് അസ്വസ്ഥതയ്ക്ക് കാരണമാവും. രക്തധമനികള്‍ സങ്കോചിക്കുന്നതിനാല്‍ ഗര്‍ഭപാത്രത്തിലേക്കുള്ള രക്തപ്രവാഹം കുറയുകയും കുട്ടിക്ക് ഓക്സിജന്‍ കിട്ടാന്‍ തടസമുണ്ടാവുകയും ചെയ്യും. ഈ കാലയളവില്‍ ഹഠയോഗം അനുഷ്ഠിക്കുന്നത് ഗുണകരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ത്രീകൾക്ക് ഇഷ്‌ടം ഓറൽ സെക്‌സ് തന്നെ, പക്ഷേ ശ്രദ്ധിക്കേണ്ടത് പുരുഷന്മാരാണ്