Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹലാസനം

ഹലാസനം
വിപരീതകര്‍ണി ആസനത്തിലും സര്‍വാംഗാസനത്തിലും വൈദഗ്ധ്യം നേടിയവരാണ് ഹലാസനം പരിശീലിക്കേണ്ടത്. ഈ ആസനം പശ്ചിമോത്താനാസനത്തിന്‍റെ പൂരകമാണെന്ന് പറയാം. മത്സ്യാസനവും ചക്രാസനവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

“ഹല” , “ആസന” എന്നീ സംസ്കൃത വാക്കുകകളില്‍ നിന്നാണ് ഹലാസനം എന്ന പ്രയോഗമുണ്ടായിരിക്കുന്നത്. “ഹല” എന്ന് പറഞ്ഞാല്‍ കലപ്പ എന്നും ആസന എന്നുപറഞ്ഞാല്‍ യോഗാസന സ്ഥിതി എന്നുമാണ് അര്‍ത്ഥം. അതായത്, ഈ ആസനം ചെയ്യുന്ന അവസ്ഥയില്‍ ഒരാളുടെ ശരീരം കലപ്പയുടെ ആകൃതിക്ക് സമാനമായിരിക്കും.

ചെയ്യേണ്ട രീതി

* ആദ്യം അര്‍ദ്ധ ഹലാസന അവസ്ഥയില്‍ എത്തുക

* ഈ അവസ്ഥയില്‍ കൈകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കേണ്ട കാര്യമില്ല.

* കൈപ്പത്തികള്‍ തറയിലേക്ക് പതിയെ അമര്‍ത്തുക, ഈ അവസരത്തില്‍ ശ്വാസവും പതുക്കെ പുറത്തേക്ക് വിടണം.

* അരക്കെട്ടും പിന്‍‌ഭാഗവും തറയില്‍ നിന്ന് ഉയ്യര്‍ത്തുക.

* ഇതേസമയം, ക്രമമായി സമ്മര്‍ദ്ദമൊന്നും കൂടാതെ കാലുകള്‍ മുട്ടുകള്‍ വളയ്ക്കാതെ തല്യ്ക്ക് മീതെ ഉയര്‍ത്തണം.

* തലയ്ക്ക് മുകളിലായി നിലത്ത് കാവിരലുകള്‍ മുട്ടുന്നത് വരെ നേരെയിരിക്കുന്ന കാലുകള്‍ മുന്നോട്ട് വളയ്ക്കണം.

* തലയുടെ മുകളില്‍ പരമാവധി അടുത്തായി വേണം കാല്‍ വിരലുകള്‍ മുട്ടിക്കാന്‍.

* ശ്വാസം ഉള്ളിലേക്ക് എടുക്കുക, സാധാരണനിലയില്‍ ശ്വാസോച്ഛ്വാസം നടത്തുക.

* പതുക്കെ കാല്‍വിരലുകള്‍ അടുപ്പിച്ച് തറയില്‍ നിവര്‍ത്തിവയ്ക്കുക.

* നട്ടെല്ല് പരമാവധി വളയ്ക്കുക.

* താടി നെഞ്ചിലേക്ക് അമര്‍ത്തി വയ്ക്കുക.

* കൈകള്‍ പതുക്കെ മുകളിലേക്ക് കൊണ്ടുവന്ന് തലയ്ക്ക് ഇരുവശവും വയ്ക്കുക.

* ഇനി കൈവിരലുകള്‍ തമ്മില്‍ കൂട്ടി പിണയ്ക്കുക.

* ഈ അവസ്ഥയില്‍ തലയെ പൊതിഞ്ഞ് കൈകള്‍ വയ്ക്കുക.

* ഇപ്പോഴെല്ലാം കാലുകള്‍ നിവര്‍ന്ന് ഇരിക്കാന്‍ ശ്രദ്ധിക്കണം.

* തുടക്കക്കാര്‍ക്ക് ഈ അവസ്ഥയില്‍ രണ്ട് മിനിറ്റുവരെയോ അല്ലെങ്കില്‍ അസ്വസ്ഥത തോന്നും വരെയോ തുടരാം.

പൂര്‍വാവസ്ഥയിലേക്ക

WD
* ആദ്യം കൈകള്‍ സ്വതന്ത്രമാക്കി പഴയപടി ശരീരത്തിന് ഇരുവശവുമാക്കുക.

* പതുക്കെ അകത്തേക്ക് ശ്വാസമെടുക്കുക.

* കാലുകള്‍ മുട്ട് മടക്കാതെ പതുക്കെ ലംബാവസ്ഥയിലേക്ക് കൊണ്ടു വരിക.

* ഇനി കാലുകള്‍ പൂര്‍വാവസ്ഥയില്‍ ആക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്കാണ് ശക്തി നല്‍കേണ്ടത്.

* ഈ അവസ്ഥയില്‍ രണ്ട് സെക്കന്‍ഡ് തുടരാം.

* ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കാലുകള്‍ തറയിലേക്ക് കൊണ്ടുവരാം.

* കാല്‍പ്പാദം തറയില്‍ സ്പര്‍ശിക്കുമ്പോഴേക്കും ശ്വാസം മുഴുവനായി പുറത്ത് വിടുക.

* രണ്ട് സെക്കന്‍ഡ് ഈ അവസ്ഥയില്‍ തുടര്‍ന്ന ശേഷം സാധാരണ നിലയില്‍ ശ്വാസോച്ഛ്വാസം നടത്താം.

ശ്രദ്ധിക്കു

* ഗര്‍ഭാവസ്ഥയിലും ആര്‍ത്തവ സമയത്തും ഹലാസനം ചെയ്യരുത്.

* അടിവയറ്റില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ ഹലാസനം നിര്‍ത്തിവയ്ക്കണം.

* അതേപോലെ പ്ലീഹ, കരള്‍ എന്നിവയ്ക്കും വേദന തോന്നുകയാണെങ്കില്‍ ഈ ആസനം ചെയ്യരുത്.

* ഹൃദ്രോഗികളും‍ ഹെര്‍ണിയ രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരും ഈ ആസനം ചെയ്യരുത്.

* ഹലാസനം ചെയ്യുമ്പോള്‍ ശ്വാസ നിയന്ത്രണങ്ങള്‍ പാലിക്കണം.

പ്രയോജനങ്ങള്‍

webdunia
WD
* ലൈംഗിക ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു.

* ആന്തരാവയവങ്ങള്‍ക്ക് ശക്തി നല്‍കുന്നു ഒപ്പം അവയുടെ സ്ഥാനം ശരിയായ രീതിയില്‍ ആക്കുകയും ചെയ്യുന്നു.

* ഹലാസനം സ്ഥിരമായി ചെയ്യുന്നതിലൂടെ മടിയും മന്ദതയും അകലുന്നു.

* ശരീരത്തിന്‍റെ വളവുകള്‍ ഇല്ലാതാക്കാനും അതുവഴി ശരീരം നിവര്‍ന്നതാക്കാനും ഹലാസനം സഹായകമാണ്.

* കടി പ്രദേശത്തെ സന്ധികള്‍ വഴക്കമുള്ളതാവുന്നു

* അരക്കെട്ട് ഒതുങ്ങിയതാക്കുന്നു.

* ഭാരം കുറയുന്നതിനൊപ്പം അടിവയറ് ഒതുങ്ങിയതാവുന്നു

* കടിപ്രദേശം, അരക്കെട്ട്, തുടകള്‍, അടിവയറ് എന്നിവിടങ്ങളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കുന്നു.

* വസ്തി പ്രദേശത്തിനും കാലുകള്‍ക്കും നല്ല വ്യായാമം ലഭിക്കുന്നു.

* കണ്ഠ ശുദ്ധി വരുന്നതിനാല്‍ ഗായകര്‍ക്കും അധ്യാപകര്‍ക്കും ഈ ആസനം പ്രയോജനം ചെയ്യുന്നു.

* കഴുത്തിലെ മസിലുകളും ശക്തിയുള്ളതാവുന്നു

* തൈറോയിഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നു.

* ശ്വാസകോശങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനിടവരുന്നു.

* മുഖത്തേക്കും തലച്ചോറിലേക്കും നല്ലരീതിയില്‍ രക്തയോട്ടമുണ്ടാവുന്നു.

* പ്ലീ‍ഹ, കരള്‍ എന്നിവയുടെ വീക്കം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

* ചെറിയ രീതിയിലുള്ള നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു.

* നട്ടെല്ലിനോട് ചേര്‍ന്നുള്ള പേശികള്‍ക്കും കശേരുക്കള്‍ക്കും നല്ലരീതിയിലുള്ള വ്യായാമം ലഭിക്കുന്നു.

* ഹൃദയ പേശികള്‍ക്ക് മര്‍ദ്ദം നല്‍കുന്നതിനാല്‍ ഹൃദയാരോഗ്യം വര്‍ദ്ധിക്കാനും ഹലാസനം സഹായിക്കുന്നു.

Share this Story:

Follow Webdunia malayalam