Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ദ്ധധനുരാസനം

അര്‍ദ്ധധനുരാസനം
സംസ്കൃതത്തില്‍ ധനുസ്സ് എന്നാല്‍ വില്ല് എന്നാണര്‍ത്ഥം. ധനുരാസനം ചെയ്യുമ്പോള്‍ ശരീരം വില്ലിന് സമാനമായ അവസ്ഥയിലെത്തുന്നു. ഈ ആസനാവസ്ഥയില്‍, നെഞ്ച്, തുടകള്‍ എന്നിവ വില്ലിന്‍റെ വളഞ്ഞ ഭാഗത്തെയും കാലുകളും നീട്ടിപ്പിടിച്ച കൈകളും വില്ലിന്‍റെ ചരടിനെയും അനുസ്മരിപ്പിക്കുന്ന രീതിയിലായിരിക്കും.

ചെയ്യേണ്ടവിധം

* മുഖം ഭൂമിക്ക് അഭിമുഖമാക്കി ഉദരത്തില്‍ ശരീരം താങ്ങി കിടക്കുക.

* താടി നിലത്ത് മുട്ടിയിരിക്കണം.

* കൈകള്‍ വശങ്ങളില്‍ വയ്ക്കുക.

* പാദങ്ങള്‍ അകത്തി വയ്ക്കണം.

* പിന്‍‌ഭാഗത്തെ ഉള്‍പ്പെടെ എല്ലാ മാംസ പേശികളും അയച്ച് വിടുക.

* സാധാരണ പോലെ ശ്വസിക്കുക.
WD


* കാല്‍മുട്ടുകള്‍ പിറകോട്ട് വളയ്ക്കുക.

* കണങ്കാലില്‍ മുറുകെ പിടിക്കുക.

* ശിരസും കഴുത്തും പിറകോട്ട് വളയ്ക്കുക.

* മെല്ലെ, ശ്വാസം ഉള്ളിലേക്ക് എടുക്കുക. 10 സെക്കന്‍ഡുകള്‍ കൊണ്ട് വേണം ശ്വാസം പൂര്‍ണ്ണമായും ഉള്ളിലേക്ക് എടുക്കാന്‍.

* മൂന്ന് സെക്കന്‍ഡ് ഈ നിലയില്‍ തുടരുക. ശേഷം, ശ്വാ‍സം പതുക്കെ പുറത്തേക്ക് വിടാന്‍ തുടങ്ങുക.

webdunia
WD
* ശ്വാസം പുറത്തേക്ക് വിടുന്നതിനൊപ്പം താഴെ പറയുന്നവയും ചെയ്യുക.

* ശ്വാസം പുറത്തേക്ക് വിടുന്നതിനൊപ്പമുള്ള പ്രക്രിയകള്‍ 15 സെക്കന്‍ഡുകള്‍ എങ്കിലും എടുത്തായിരിക്കണം പൂര്‍ത്തിയാക്കേണ്ടത്.

* കാലുകള്‍ പിറകിലേക്ക് വലിക്കുക.

* മെല്ലെ കാല്‍ മുട്ടുകളുടെ ഉള്‍വശങ്ങളും പാദങ്ങളും കാല്‍‌വിരലുകളും അടുപ്പിക്കുക. ഇവ തമ്മില്‍ ചേര്‍ന്നിരിക്കണം.

* ഇവ ചേര്‍ന്നിരുന്നില്ല എങ്കില്‍ പിന്‍‌ഭാഗം പരമാവധി പിറകിലോട്ട് വളയ്ക്കാന്‍ കഴിയാതെ വരും.

പ്രയോജനം

അര്‍ദ്ധധനുരാസനം ശരീരത്തിന് ശക്തിയും ഊര്‍ജ്ജവും നല്‍കുന്നു. ഈ ആസനം അനുഷ്ഠിക്കുക വഴി വൃക്കകള്‍, പ്രത്യുല്പാദന സംവിധാനം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്നു.

ശ്രദ്ധിക്കുക

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഡിസ്ക് പ്രശ്നങ്ങള്‍, ഹെര്‍ണിയ, അള്‍സര്‍ എന്നിവയുള്ളവര്‍ ഈ ആസനം പരീക്ഷിക്കുന്നത് ആശാസ്യമല്ല. വയര്‍ സംബന്ധമായ ഓപ്പറേഷന് വിധേയമായവര്‍ ഡോക്ടറുടെ അനുമതിയില്ലാതെ അര്‍ദ്ധധനുരാസനം ചെയ്യരുത്.

Share this Story:

Follow Webdunia malayalam