യോഗാസനവുമായി ബന്ധപ്പെട്ട എതെങ്കിലും ശൈലിയില്‍ ഇരിക്കുക. പത്മാസനം, സുഖാസനം, വജ്രാസനം എന്നിവ ഉദാഹരണം. കസേരയില്‍ ഇരിക്കുകയോ കൈകള്‍ ഇടുപ്പില്‍ പിടിച്ച് നില്‍ക്കുകയോ ആകാം.
ചെയ്യേണ്ട രീതി
ശരീരവും തോളുകളും നിവര്‍ത്തി നിര്‍ത്തിയ ശേഷം മുഖം വലത് വശത്തേക്ക് തിരിക്കുക, കഴുത്ത് മാത്രമേ തിരിക്കാവൂ. ഈ പക്രിയയില്‍ താടിയും വലത് ചുമലും നേര്‍ രേഖയില്‍ വരേണ്ടതുണ്ട്. നോട്ടവും വലത് വശത്തേക്കായിരിക്കണം. മൂന്ന് മുതല്‍ അഞ്ച് വരെ പ്രാവശ്യം ശ്വാസമെടുത്ത ശേഷം ആദ്യ നിലയിലേക്ക് വരിക. അടുത്തതായി ഇതേ പോലെ മുഖം ഇടത് വശത്തേക്ക് കൊണ്ടു പോവുക. താടിയും ഇടത് ചുമലും നേര്‍ രേഖയില്‍ വന്ന ശേഷം നോട്ടവും ഇടത് വശത്തേക്കായിരിക്കണം.
രണ്ടാമത്തെ നിലയിലും മൂന്ന് മുതല്‍ അഞ്ച് വരെ പ്രാവശ്യം ശ്വാസമെടുത്ത ശേഷം ആദ്യ നിലയിലേക്ക് വരിക. ഇനി കഴുത്തിലെ മാംസ പേശികള്‍ക്ക് ബലം നല്‍കാതെ അയച്ച് വിടുക. ശിരസ് പിറകിലോട്ട് വളച്ച് കഴുത്തിലെ മാംസ പേശികള്‍ക്ക് അയവ് നല്‍കാന്‍ കഴിയും. ശിരസ് കഴിയുന്നതും പിറകിലോട്ട് വളയ്ക്കാന്‍ ശ്രമിക്കണം. കണ്‍പുരികങ്ങളില്‍ നോട്ടം കേന്ദ്രീകരിക്കുക. മൂന്ന് മുതല്‍ അഞ്ച് പ്രാവശ്യം വരെ ശ്വാസോഛ്വാസം നടത്തുക. ഇനി പഴയ നിലയിലേക്ക് മടങ്ങുക.
ശിരസ് ആദ്യം പിന്‍ഭാഗത്തേക്ക് വളച്ചു കൊണ്ടും ഈ മുദ്ര നിര്‍വഹിക്കാം. ശേഷം മുഖം വലത് വശത്തേക്കും ഇടത് വശത്തേക്കും തിരിക്കേണ്ടതാണ്. ചലനങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്താണ് ബ്രഹ്മമുദ്ര എന്ന് പറയുന്നത്.
ശ്വസന നിയന്ത്രണം
ബ്രഹ്മ മുദ്രയുടെ മൂന്നാം ഘട്ടത്തില്‍ ശിരസ് പിറകിലേക്ക് വളയ്ക്കുമ്പോഴും നാലാം ഘട്ടത്തില്‍ താടി നെഞ്ചിന് ലംബമായി കൊണ്ട് വരുമ്പോഴും ശ്വാസം നിലയ്ക്കുന്നു. ഈ നിലകളില്‍ ബോധപൂര്‍വ്വം ശ്വാസോച്ഛ്വാസം ചെയ്യേണ്ടതാണ്.കണ്ണുകളും ശ്രദ്ധയും മുദ്ര ചെയ്യുമ്പോഴും അതില്‍ നിന്ന് മാറുമ്പോഴും മുഖം തിരിക്കുന്ന ദിശയിലേക്ക് നോട്ടം കേന്ദ്രീകരിക്കുക. ബ്രഹ്മ മുദ്ര സ്വന്തന്ത്രമായി വേണം ചെയ്യേണ്ടത്. ഓരോ നിലയിലും മൂന്ന് മുതല്‍ അഞ്ച് വരെ പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുക.പ്രയോജനംകഴുത്തിലെ മാംസപേശികള്‍ ഇടവിട്ട് ചുരുങ്ങുകയും വലിയുകയും ചെയ്യുന്നത് കൊണ്ട് മാംസപേശികള്‍ അനായാസം ചലിപ്പിക്കാനും മാംസപേശികള്‍ക്ക് ദൃഡതയും കൈവരുന്നു. കഴുത്തിലും തൊണ്ടയുടെ പ്രദേശത്തും രക്തയോട്ടം വര്‍ദ്ധിക്കുന്നു. മസ്തിഷ്കത്തില്‍ നിന്ന് കാതുകള്‍, മൂക്ക്, കണ്ണുകള്‍, നാവ് എന്നീ അവയങ്ങളിലേക്ക് പോകുന്ന ഞരമ്പുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു.ടോണ്‍സിലുകളുടെ വീക്കം അനാരോഗ്യകരമായ വളര്‍ച്ച എന്നിവ തടയുന്നതിന് ഈ മുദ്ര ചെയ്യുന്നത് ഉപകരിക്കും.ശ്രദ്ധിക്കുകകഴുത്തിന് വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ പരിശീലകന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമേ ബ്രഹ്മ മുദ്ര ചെയ്യാവൂ.