Select Your Language

Notifications

webdunia
webdunia
webdunia
webdunia

വക്രാസനം

വക്രാസനം ചെയ്യേണ്ട രീതി പ്രയോജനങ്ങള്‍ Vakrasanam Method and benefits
ഇരിക്കുന്ന നിലയില്‍ മാത്രം ചെയ്യാവുന്നതും നട്ടെല്ലിനും പുറത്തിനും ആയാസരാഹിത്യം നല്‍കുന്നതുമായ ഒരു ആസനമാണ് വക്രാസനം. ലളിതമായ ഒരു ആ‍സനമായതിനാല്‍ ഇത് തുടക്കക്കാര്‍ക്കും പരീക്ഷിക്കാ‍വുന്നതാണ്.

ചെയ്യേണ്ട രീതി

* കാലുകള്‍ മുന്നോട്ട് നീട്ടി ദണ്ഡാസനത്തില്‍ ഇരിക്കുക

* വലത് കാല്‍ മുട്ട് മടക്കി കാല്‍പ്പാദം ഇടത് കാല്‍മുട്ടിന് സമാന്തരമായി വയ്ക്കുക.

* ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് നെഞ്ച് വലത്തേക്ക് തിരിക്കണം. ഇതോടൊപ്പം ഇടത് കൈയ്യ് മടക്കിയ വലത് കാല്‍ മുട്ടിനു മുകളിലൂടെ കൊണ്ടുവന്ന് വശത്തായി കൈപ്പത്തി നിലത്ത് പരത്തി വയ്ക്കണം.
WD


* വലത് കൈപ്പത്തി പിന്നില്‍ ഊന്നി ബലം നല്‍കാം.

* നട്ടെല്ല് നിവര്‍ത്തി വലത് കാല്‍ വിരലില്‍ ഇടത് കൈയ്യ് ഉപയോഗിച്ച് പിടിക്കുക.

* ഈ സമയമെല്ലാം ഇടത് കാല്‍ നിവര്‍ന്നിരിക്കാനും വിരലുകള്‍ നേരെ മുകളിലേക്ക് ആയിരിക്കാനും ശ്രദ്ധിക്കണം.

* ഇനി നെഞ്ച് കൂടുതല്‍ വലത്തേക്ക് തിരിക്കണം ഒപ്പം കഴുത്ത് തിരിച്ച് പിറകിലേക്ക് നോക്കുകയും ചെയ്യണം.
* ഈ അവസ്ഥയില്‍ കഴിയുന്നിടത്തോളം തുടരണം.
* ഇനി ശ്വാസം അകത്തേക്ക് എടുത്ത് കഴുത്തും നെഞ്ചും നേരെയാക്കാം. കൈകള്‍ സ്വതന്ത്രമാക്കിയ ശേഷം കാലുകളും നീട്ടി വയ്ക്കുക.
* ദണ്ഡാസനത്തില്‍ ഇരിക്കുക.
* ഇത് ഇടത് കാല്‍ മടക്കിയും ആവര്‍ത്തിക്കാം.

webdunia
WD
പ്രയോജനം

* നട്ടെല്ലിന് ബലം നല്‍കുന്നു

* പുറത്തിന് ലാഘവത്വം നല്‍കുന്നു.

* ദഹന പ്രക്രിയ സുഖകരമാക്കുന്നു.

* തോളുകള്‍ വികസിക്കുന്നു.

* കഴുത്തിലെ മസിലുകള്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നു.

ശ്രദ്ധിക്കുക

* കഴുത്ത് വേദനയോ പുറം വേദനയോ ഉണ്ടെങ്കില്‍ ഈ ആസനം ചെയ്യരുത്.

* സ്പോണ്ടിലൈറ്റിസ്, കഴുത്തിന് ഉളുക്ക് എന്നിവയുള്ളവരും ഈ ആസനം ചെയ്യരുത്.

Share this Story:

Follow Webdunia malayalam