സംസ്കൃതത്തില്‍ ‘വിപരീത’ എന്ന് പറഞ്ഞാല്‍ ‘തലകീഴായ’ എന്നും ‘കര്‍ണി’ എന്ന് പറഞ്ഞാല്‍ ‘പ്രവര്‍ത്തി’ എന്നുമാണ് അര്‍ത്ഥം. ഈ ആസനാവസ്ഥയില്‍ ശരീരം തലകീഴായ അവസ്ഥയിലായിരിക്കും. ഈ ആസനം മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുന്നത്.
ചെയ്യേണ്ടരീതി
* ആദ്യമായി തറയി വിരിച്ചിരിക്കുന്ന ഷീറ്റിലോ പായയിലോ കിടക്കുക.
* കാലുകള്‍ അടുപ്പിച്ചു വയ്ക്കുക
* കൈകള്‍ ശരീരത്തിന് ഇരുവശവുമായി വയ്ക്കുക.
* പതുക്കെ ശ്വാസം പൂര്‍ണമായും ഉള്ളിലേക്ക് എടുക്കുക. താഴെ പറയുന്ന കാര്യങ്ങള്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനൊപ്പം ചെയ്യുക.
* കൈപ്പത്തികള്‍ ഭൂമിയിലേക്ക് അമര്‍ത്തി വയ്ക്കുക.
* കാലുകള്‍ രണ്ടും ഭൂമിയ്ക്ക് ലംബമായി ഉയര്‍ത്തുക.
* കാല്‍പ്പദങ്ങള്‍ തലയുടെ ഭാഗത്തേക്ക് ചൂണ്ടി നില്‍ക്കണം.
* കാല്‍മുട്ടുകള്‍ വളയുകയോ കൈപ്പത്തി നിലത്ത് നിന്ന് ഉയര്‍ത്തുകയോ ചെയ്യരുത്.
* ശ്വാസം മുഴുവനായി ഉള്ളിലേക്ക് എടുത്ത് അഞ്ച് സെക്കന്‍ഡ് നേരം ശ്വാസം പിടിച്ച് ഈ അവസ്ഥയില്‍ തുടരണം.
* അതേപോലെ, പതുക്കെ ശ്വാസം മുഴുവനായി വെളിയിലേക്ക് വിട്ടും അഞ്ച് സെക്കന്‍ഡ് നേരം ശ്വാസം പിടിച്ച് ഈ ആവസ്ഥയില്‍ തുടരുക.
* വീണ്ടും പതുക്കെ, പൂര്‍ണമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് സെക്കന്‍ഡ് ശ്വാസം പിടിച്ച് നിന്ന ശേഷം വീണ്ടും ശ്വാസം അയച്ച് വിടുക.
രണ്ടാം ഘട്ടം
* ശ്വാസം വെളിയിലേക്ക് വിടുമ്പോള്‍ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
* കൈപ്പത്തികള്‍ തറയില്‍ അമര്‍ത്തുക.
* കൈകള്‍ മടക്കി വസ്തി പ്രദേശം കൂടുതല്‍ ഉയര്‍ത്താനായി ഉപയോഗിക്കുക.
* കാലുകള്‍ മുകളിലേക്ക് നിവര്‍ന്നിരിക്കുകയാണെന്ന് ഉറപ്പ് വരുത്തണം.
* ശ്വാസം പൂര്‍ണമായി പുറത്ത് വിടുന്നത് വരെ ഈ അവസ്ഥയില്‍ തുടരുക.
* അഞ്ച് സെക്കന്‍ഡ് ശ്വാസം പിടിച്ച് നിര്‍ത്തുക.
* പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക.
* അഞ്ച് സെക്കന്‍ഡ് നേരം ഈ അവസ്ഥയില്‍ തുടരുക.
* കുറച്ചുനേരം സാധാരണ രീതിയില്‍ ശ്വാസമെടുക്കാം.
* ഇനി ശ്വാസം പൂര്‍ണമായും പുറത്ത് വിടുമ്പോള്‍ നിങ്ങള്‍ക്ക് അടുത്ത ഘട്ടം ചെയ്യാം.
മൂന്നാം ഘട്ടം
* കൈപ്പത്തികള്‍ നിലത്ത് അമര്‍ത്തുക.* തലയുയര്‍ത്താതെ കാലുകള്‍ തലയുടെ അടുത്തേക്ക് കൊണ്ടുവരിക.* അരക്കെട്ടും പുറത്തിന്‍റെ കുറച്ച് ഭാഗവും ഭൂമിയില്‍ നിന്ന് പൊന്തിക്കുക. * നട്ടെല്ലിന്‍റെ അടിവശം വളയ്ക്കുക.* കാലുകള്‍ ഭൂമിക്ക് സമാന്തരമാക്കുക.* കൈമുട്ടുകള്‍ വളയ്ക്കുക.* ശരീരത്തിന്‍റെ പിന്‍ഭാഗം കൈപ്പത്തികളില്‍ താങ്ങുക.* കൈപ്പത്തികള്‍ ഉപയോഗിച്ച് നിതംബത്തിന്‍റെ മുകള്‍ ഭാഗത്തായി അമര്‍ത്തുക.* അഞ്ച് സെക്കന്‍ഡ് ഈ അവസ്ഥയില്‍ തുടരുക.* പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും കാലുകള്‍ ഭൂമിക്ക് ലംബമാക്കുകയും ചെയ്യുക.* കൈമുട്ടുകള്‍ താങ്ങായി ഉപയോഗിക്കുക.* ശ്വാസം പൂര്‍ണമായും വെളിയില്‍ വിട്ട ശേഷം അഞ്ച് സെക്കന്‍ഡ് നേരം ശ്വാസം പിടിച്ച് നില്‍ക്കുക.* സാധാരണ നിലയില്‍ ശ്വാസമെടുക്കുക.* കാല്‍പ്പാദവും കാല്‍മുട്ടുകളും നേര്‍രേഖയിലാക്കുക. * നോട്ടം കാല്‍ വിരലുകളിലാക്കുക.* ഈ അവസ്ഥയില്‍ മൂന്ന് മിനിറ്റ് തുടരുക.* പതുക്കെ ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങുക.പ്രയോജനങ്ങള്‍* വസ്തി പ്രദേശത്തെ രക്തചംക്രമണം നന്നായി നടക്കുന്നു.* നെഞ്ച്, കഴുത്ത്, മുഖം, തലച്ചോര്‍ എന്നിവിടങ്ങളിലേക്ക് അധിക രക്ത പ്രവാഹമുണ്ടാവുന്നു.* മാനസികാരോഗ്യത്തെ വര്‍ദ്ധിപ്പിക്കാനും ഈ ആസനം നല്ലതാണ്.* അഡ്രിനാല്‍, പിറ്റ്യൂറ്ററി, തൈറോയിഡ് എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു.ശ്രദ്ധിക്കുകഈ ആസനം ചെയ്യുമ്പോള്‍ കാല്‍മുട്ടുകള്‍ വളയ്ക്കുന്നത് ദോഷകരമായിരിക്കും.