സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വര്‍ത്ഥമാണെന്നും കാണാം.വജ്രാസനം ചെയ്യേണ്ട രീതി* കാലുകള്‍ മുന്നോട്ട് നിവര്‍ത്തി ഇരിക്കുക.* ഓരോ കാലുകളായി പൃഷ്ഠത്തിനു താഴേക്ക് മടക്കി ഇരിക്കുക.
* കാല്‍പ്പാദങ്ങള്‍ മുകളിലേക്കായിരിക്കാന്‍ ശ്രദ്ധിക്കണം.* ഇനി പിന്‍ഭാഗം ഭൂമിയില്‍ ഉറപ്പിച്ച് ഇരിക്കണം. * പിന്‍ഭാഗം കാല്‍പ്പാദങ്ങള്‍ക്ക് ഇടയില്‍ ആയിരിക്കണം.* രണ്ട് കാലുകളിലെയും വിരലുകള്‍ പരസ്പരം ചൂണ്ടുന്ന നിലയില്‍ ആയിരിക്കണം.* കാല്‍മുട്ടുകള്‍ അടുത്തടുത്തായിരിക്കാന്‍ ശ്രദ്ധിക്കണം.* കൈപ്പത്തികള്‍ മുട്ടുകളില്‍ വയ്ക്കുക.* വജ്രാസനം ചെയ്യുമ്പോള്‍ ശരീരം ഇളകാതെ നടുവ് നിവര്‍ത്തി വേണം ഇരിക്കാന്‍.
വജ്രാസനം ഇങ്ങനെയും ചെയ്യാം
* കാല്‍പ്പാദങ്ങള്‍ക്കിടയില്‍ പിന്‍ ഭാഗം വരുന്നതിന് പകരം പിന്‍ ഭാഗത്തിനു കീഴെ കാല്‍പ്പാദം വച്ചും വജ്രാസനം ചെയ്യാം.* ഈ സ്ഥിതിയില്‍ കാല്‍പ്പാദങ്ങള്‍ പിണഞ്ഞിരിക്കുന്നതിന് മുകളിലായിരിക്കും പിന്‍ ഭാഗം വരുന്നത്. * ഇപ്പോള്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുന്നത് പാദങ്ങള്‍ക്കിടയിലായിരിക്കും.*ആദ്യ സ്ഥിതിയില്‍ വിവരിച്ചതുപോലെ ഇവിടെ പിന്‍ഭാഗം ഭൂമിയെ സ്പര്‍ശിക്കില്ല. ഗുണങ്ങള്‍* തുടയിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു.* നട്ടെല്ലിന് ആവശ്യമായ വ്യായാമം ലഭിക്കുന്നു.* അടിവയറിനും ആന്തരാവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു.* നട്ടെല്ലിന്‍റെ കശേരുക്കളെ ശക്തമാക്കുന്നു.* വസ്തിപ്രദേശത്തിന് ശക്തി നല്‍കുന്നു.* അസ്ഥി ബന്ധങ്ങള്‍, കാല്‍പ്പാദങ്ങള്‍, കാല്‍വണ്ണ, കാല്‍മുട്ട്, തുട എന്നിവയ്ക്ക് ശക്തി നല്‍കുന്നു.ശ്രദ്ധിക്കുക * കാല്‍മുട്ടില്‍ വേദനയോ മുറിവോ ഉണ്ടെങ്കില്‍ ഈ ആസനം പരീക്ഷിക്കരുത്.