Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശീര്‍ഷാസനം

ശീര്‍ഷാസനം
ശീര്‍ഷാസനമെന്ന് പറഞ്ഞാല്‍ തല നിലത്തുറപ്പിച്ച് നില്‍ക്കുന്ന ആസനാവസ്ഥയാണ്. സംസ്കൃതത്തില്‍ ‘ശീര്‍ഷം’ എന്ന് പറഞ്ഞാല്‍ തല എന്നാണ് അര്‍ത്ഥം.

ചെയ്യേണ്ട രീതി

മുട്ടുകുത്തി ഇരിക്കുക. മുന്നോട്ട് ചാഞ്ഞ് കൈമുട്ടുകള്‍ നിലത്ത് ഉറപ്പിച്ച് കൈവിരലുകള്‍ കോര്‍ത്ത് പിടിക്കുക. തലയുടെ മുന്‍‌ഭാഗം നിലത്തും പിന്‍‌ഭാഗം കോര്‍ത്ത് പിടിച്ച കൈകള്‍ക്കിടയിലും ആയിരിക്കണം.
WD


കാല്‍മുട്ടുകള്‍ നിവര്‍ത്തുക, അരക്കെട്ട് ഉയര്‍ത്തുക. ഈ അവസരത്തില്‍ നിങ്ങളുടെ ശരീരം ഒരു പിരമിഡിനെ അനുസ്മരിപ്പിക്കും. ഇനി മുന്നോട്ട് പതുക്കെ അടിവച്ച് കാല്‍‌പ്പാദങ്ങള്‍ തലയോട് എത്രത്തോളം അടുപ്പിക്കാമോ അത്രത്തോളം അടുത്താക്കുക. ഇനി കാല്‍മുട്ടുകള്‍ നെഞ്ചിനോട് അടുത്തിരിക്കത്തക്കവണ്ണം മടക്കുക. കാല്‍‌പ്പാദങ്ങള്‍ നിതംബത്തോട് അടുത്തിരിക്കണം. പതുക്കെ കാലുകള്‍ നിവര്‍ത്തുക.

ഈ സ്ഥിതിയില്‍ ഏതാനും സെക്കന്‍ഡുകള്‍ ചെലവഴിച്ച ശേഷം കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് സ്പര്‍ശിപ്പിച്ച് പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം.

ശ്രദ്ധിക്കു

webdunia
WD
പുതുതായി യോഗ ചെയ്യുന്ന ആളാണെങ്കില്‍ ഭിത്തിയുടെ സഹായത്തോടെ ഈ ആസനം ചെയ്യുന്നതാവും നല്ലത്. ശീര്‍ഷാസനം ചെയ്യാന്‍ നല്ലൊരു യോഗ പരിശീലകന്‍റെ സഹായം ആവശ്യമാണ്.

പൂര്‍വാവസ്ഥയിലേക്ക് മടങ്ങുമ്പോള്‍ കാലുകള്‍ നേരെ നിലത്തേക്ക് കൊണ്ടുവരരുത്. ഈ സമയം തല കോര്‍ത്തു പിടിച്ച കൈകള്‍ക്കുള്ളില്‍ വിശ്രമിക്കണം. പിന്നീട് വജ്രാസന അവസ്ഥയിലേക്ക് മാറണം.

അടിവയറിനും നട്ടെല്ലിനും പ്രശ്നമുള്ളവര്‍ ഈ ആസനം ചെയ്യുന്നത് ആശാസ്യമായിരിക്കില്ല.

പ്രയോജനങ്ങള്‍

ശീര്‍ഷാസനം അജീര്‍ണത്തിന് പരിഹാരം നല്‍കുന്നു. പ്രത്യുത്പാദന ഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഒപ്പം ഹൃദയ മസിലുകള്‍ക്ക് ശക്തിപകരുകയും ചെയ്യുന്നു. ഈ ആസനം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് ഓര്‍മ്മശക്തിയും ബുദ്ധിയും തെളിക്കുന്നതിനൊപ്പം ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam