Select Your Language

Notifications

webdunia
webdunia
webdunia
webdunia

2050ല്‍ ലോകാവസാനം, ശേഷം പുതുയുഗപ്പിറവി!

2050ല്‍ ലോകാവസാനം, ശേഷം പുതുയുഗപ്പിറവി!
, വ്യാഴം, 20 നവം‌ബര്‍ 2014 (14:46 IST)
ലോകാവസാനം എന്നത് എല്ലാ മതവിഭാഗങ്ങളും വിശ്വസിക്കുന്ന ഒന്നാണ്. കാലത്തിന്റെ അനസ്ര്യൂതമായ ഒഴുക്കില്‍ പ്രപഞ്ചം തന്നെ പരിവര്‍ത്തനത്തിന് വിധേയമാകുന്നു. ജ്യോതിഷമെന്നത് ഭൂമിയിലെ ജീവജാലങ്ങളുടെയും കാലാവസ്ഥകളുടെയും കാര്യങ്ങളേക്കുറിന്വ്ഹ്വ്ഹ് പ്രതിപാദിക്കുന്നതിനു വേണ്ടി ആചാര്യന്മാരാല്‍ രചിക്കപ്പെട്ട ശാസ്ത്രമാണ്. പ്രപഞ്ചത്തിന്റെ ഈ കാലഗണനയേപ്പറ്റി ജ്യോതിഷം വളരെ ഗ്രാഹ്യമായി തന്നെ പഠിച്ചിരിക്കുന്നു.

ജ്യോതിഷത്തില്‍ പല ശാഖകളുണ്ട് എങ്കിലും സൂര്യ രാശി ചക്രങ്ങള്‍ വച്ചാണ് കൂടുതലും പ്രവചനങ്ങള്‍ നടക്കുന്നത്. സൌരയുഥത്തിന്റെ നാഥന്‍ സൂര്യനാണല്ലൊ, അപ്പോള്‍ സൂര്യ രാശിക്ക് സൌരയുഥത്തിലെ സംഭവ വികാസങ്ങള്‍ കൃത്യമായി പ്രവചിക്കാനു കഴിയും. എങ്കിലും ഭൂമണ്ഡലത്തിലെ കാര്യങ്ങളാണ് ജ്യോതിഷത്തില്‍ മുഖ്യം. സൂര്യ രാശി അനുസരിച്ച് നമ്മുടെ ലോകം മഹത്തായൊരു യുഗ പരിവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് പ്രവചനങ്ങള്‍.

ജ്യോതിഷത്തില്‍ സാധാരണ പ്രയോഗിക്കറുള്ള, ഞാറ്റുവേല, കൂറ്, നാള്‍ ഇത്യാദി അളവുകോലുകള്‍ സൌര മണ്ഡലത്തില്‍ പ്രത്യേകിച്ച് ഭൂ വാസികള്‍ക്ക് മാത്രം ബാധകമായവയാണ്. എന്നാല്‍ പ്രപഞ്ചത്തിന്റെ മൊത്തം ഗതികള്‍ നിര്‍ണ്ണയികേണ്ടി വരുമ്പോള്‍ അളവുകോലുകളില്‍ മാറ്റം വരുത്തേണ്ടി വരുന്നു. രാശി ചക്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യന്റെ പ്രഭാവം ഭൂമിയില്‍ അനുഭവപ്പെടുന്നതിനനുസരിച്ചാണ്.  മേടം... ഇടവം... മിഥുനം... കര്‍ക്കടകം  എന്നിങ്ങനെ, എന്നാല്‍ നമ്മുടെ പ്രപഞ്ച വിതാനത്തെ ഗണിക്കുമ്പോള്‍ നാമത് തിരിച്ചെണ്ണുന്നു. അതായത്  മേടം... മീനം... കുംഭം... മകരം... എന്നീ ക്രമത്തില്‍. അതായത് പ്രപഞ്ച ചക്രം അഥവാ‍ മഹാ രാശീ ചക്രം തിരിയുന്നത് നമ്മുടെ ആകാശ ഗംഗയുടെ രീതിയിലാണ്. സൌരയുഥം ആകാശ ഗംഗയെ ചുറ്റുന്നത് ഭൂമി സൂര്യന്ര് ചുറ്റുന്നതിനു വിപരീതമാണ്. അഥവാ ആകാശ ഗംഗയുടെ ഭ്രമണം എന്നത് സൌരയുഥ ഭ്രമണത്തിന് നേര്‍ വിപരീതമാകുന്നു എന്നര്‍ഥം.

ഭൂമിയില്‍ സൌര രാശി ചക്രങ്ങള്‍ 12 എണ്ണവും കടന്നുപോകാന്‍ 365 ദിവസങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ മഹാ രാശീ ചക്രത്തില്‍ 12 രാശികളും പൂര്‍ത്തീയാകാന്‍ 25920 സൗരവകാലം വര്‍ഷങ്ങള്‍ എടുക്കുന്നു. തലപെരുക്കുന്നുണ്ടല്ലെ. പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയാണ്. അതുകൊണ്ട് തന്നെ മഹാ രാശീ ചക്രത്തില്‍ ഓരോ രാശികളും പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുമെന്നതിനാല്‍ വര്‍ഷങ്ങളോള, ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഒരു രാശിമേഖലയിലൂടെ സൗരയൂഥം സഞ്ചരിച്ചുകൊണ്ട്‌ കടന്നുപോകുന്നത്‌ ശരാശരി 2160 വര്‍ഷക്കാലമാണ്‌. ഈ കാലയളവാണ്‌ ഒരു മഹാരാശിമാനം. ഇതിന്‌ നമ്മള്‍ ഒരു രാശിയുഗം എന്നു പറയുന്നു. 2160 വര്‍ഷങ്ങന്‍ നീണ്ടുനില്‍ക്കുന്ന ഓരോ രാശിഘട്ടത്തെയും നാം അതാത്‌ രാശിയുഗം എന്നു പറയുന്നു.

ഏറ്റവുമൊടുവില്‍ കഴിഞ്ഞുപോയ മഹാഹിമയുഗകാലത്താണ്‌ ചിങ്ങരാശികാലം ആരംഭിച്ചത്‌. അതും തുടര്‍ന്നുള്ള കാലങ്ങളും ഇങ്ങനെയാണ്. ബി.സി. 11010-ാം വര്‍ഷം മുതല്‍ ബി.സി 8850 വരെ ചിങ്ങരാശിയുഗം; ഏകദേശം നാല്‍പ്പതിനായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആരംഭിച്ച മഹാഹിമയുഗം അവസാനിച്ച്‌ ഭൂമിയില്‍ വീണ്ടും ജീവന്‍ പച്ചപിടിക്കുന്നത്‌ സൂര്യന്റെ ആധിപത്യമുള്ള ചിങ്ങരാശിയുഗത്തിലാണ്‌. ഹിമയുഗശേഷം ഭൂമിയില്‍ വീണ്ടും മാനവികജീവിതം പുരോഗമിക്കുന്നത്‌ ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌.

ബി.സി. 8850 മുതല്‍ ബി.സി 6690 വരെ കര്‍ക്കടയുഗം; പ്രാചീനചരിത്രങ്ങള്‍ ശക്‌തിപ്രാപിക്കുന്നത്‌ കര്‍ക്കടകരാശിയുഗത്തിലാകുന്നു. ഈ കാലഘട്ടമാണ്‌ ശ്രീരാമകാലം എന്ന്‌ സാഹചര്യത്തെളിവുകള്‍, സൂചനകള്‍ ഇവകൊണ്ട്‌ നമുക്ക്‌ അനുമാനിക്കാം. ഇത്‌ യുദ്ധങ്ങളുടെ കാലവുമാകുന്നു. കര്‍ക്കടകം ഒരേസമയം സര്‍ഘര്‍ഷത്തിന്റെയും സംരക്ഷണത്തിന്റെയും രാശികൂടിയാണ്‌.

ബി.സി. 6690 മുതല്‍ ബി.സി. 4430 വരെ മിഥുനയുഗം; മിഥുനരാശികാലഘട്ടം ശ്രീകൃഷ്‌ണന്റെ ജീവിതകാലമാകുന്നു. ബുധന്റെ ആധിപത്യമുള്ള യുഗത്തിലാണ്‌ ബുധന്റെ പ്രാതിനിധ്യമുള്ള അവതാരകൃഷ്‌ണന്റെ ജനനമെന്നത്‌ പ്രത്യേകതാണ്‌. ബൗദ്ധികവളര്‍ച്ചയുടെ പ്രതീകമായ ബുധന്റെ യുഗത്തിലാണ്‌ ഇന്നു പ്രസക്‌തമായ ഭഗവത്‌ഗീതയുടെ പ്രബോധനം എന്നതും ശ്രദ്ധേയം.

ബി.സി. 4430 മുതല്‍ ബി.സി. 2270 വരെ ഇടവരാശിയും; ഈ കാലഘട്ടം ശുക്രാചാര്യരുടെ ആധിപത്യമുള്ള ഇടവരാശിയുഗം  ആകുന്നു. ഈ കാലഘട്ടത്തിലാണ്‌ ലോകാചാര്യനായിത്തീര്‍ന്ന ഗൗതമബുദ്ധന്‍, ജഗദ്‌ഗുരു ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ ജനനവും ജീവിതവും.

ബി.സി. 2270 മുതല്‍ ബി.സി. 110 വരെ മേടംരാശിയുഗം പരിവര്‍ത്തനത്തിനെ കാലഘട്ടമായിരുന്നു. പരിവര്‍ത്തനത്തിന്റെ ആചാര്യനായ മംഗളേശ്വരന്റെ ആധിപത്യമുള്ള യുഗമയിരുന്നു അത്. ഈ കാലഘട്ടത്തിലാണ് യേശുക്രിസ്തു അടക്കമുള്ള സാമൂഹ പരിവര്‍ത്തനത്തിന്റെ യുഗപുരുഷന്മാര്‍ അവതാരമെടുത്തത്.

ബിസി 110 മുതല്‍ എ.ഡി. 2050 വരെ മീനരാശിയുഗം; ഇപ്പോള്‍ നിലവില്‍ ഉള്ള യുഗമാണിത്. ബൃഹസ്‌പതിയുടെ ആധിപത്യമുള്ള കാലമാണ്‌. മഹാശാസ്‌ത്രസാങ്കേതികപുരോഗതിയുടെയും ധനജീവിതപുരോഗതിയുടെയും കാലഘട്ടം. നമുക്ക് അത് അനുഭവിച്ചറിയാനും സാധിക്കുന്നുണ്ട്. ശാസ്ത്രം ഇന്നതിന്റെ പരിമിതികള്‍ ഓരോന്നായി അതിക്രമിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് നാമെല്ലാവരും അറിഞ്ഞുകൊണ്ടേയിരിക്കുകയാണ് എന്നത് വാസ്തവം തന്നയാണ്. 2050ല്‍ അല്ലെങ്കില്‍ അതിന് 10 വര്‍ഷം  മുമ്പെങ്കിലും ഈ യുഗം അവസാനിച്ചേക്കും തുടര്‍ന്ന് പ്രകൃതി ഒരു വൃത്തിയാക്കലിന് ഒരുങ്ങുന്ന കുംഭ കാലഘട്ടത്തിലേക്ക് കടക്കും.

കുംഭം എന്നാല്‍ കലശം, കുടം എന്നൊക്കയാണ്‌ അര്‍ത്ഥം. മഹാപ്രശ്‌നങ്ങളില്‍ കുംഭം രാശി വന്നാല്‍ ശുദ്ധികലശം തുടങ്ങി നവീകരണപരിപാടികളെ സൂചിപ്പിക്കുന്നു. അതായത്‌ ഏതു കാര്യത്തിലായാലും ഒരു നവീകരണം ഉണ്ടാകുമെന്നര്‍ത്ഥം. ശനിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും ആധിപത്യത്തിലുള്ള കുംഭരാശിയുഗത്തില്‍ തുടക്കത്തില്‍ മഹാവിക്ഷോഭങ്ങളും പ്രകൃതി ക്ഷോഭങ്ങളും സംഭവിക്കും. പരിണാമഘട്ടത്തിലേക്കുള്ള പ്രയാണവഴിയില്‍ പ്രകൃതിയില്‍ നിന്നും ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല. ഭൂകമ്പം, കടല്‍ക്കയറ്റം, അഗ്ന്യുല്‍ക്കാപാതം, മഹാമാരികള്‍ തുടങ്ങിയവ ലോകത്തെ നാനാദേശങ്ങളെ ബാധിക്കും.

ശേഷം കുംഭയുഗത്തില്‍ മുളപൊട്ടുന്ന പുതു ജീവിതങ്ങളില്‍ വിപ്ലവകരമായ പരിവര്‍ത്തനമായിരിക്കും സംഭവിക്കാന്‍ പോകുന്നത്. തുടക്കത്തില്‍ പ്രകൃതിക്ഷോഭകരവും ഭീതികരമായേക്കാമെങ്കിലും ആത്യന്തികമായി, ശുഭോദര്‍ക്കവും സ്‌ഥിരവും ശാന്തവുമായ ഒരു നൂതനയുഗമാണ്‌ വരാനിരിക്കുന്നത്. മനുഷ്യര്‍ നന്മയിലേക്ക്‌ കൂടുതല്‍ അടുക്കും. കൃത്രിമത്വവും അഹന്തയും ഡംഭും എല്ലാം ആത്യന്തികമായി പരിണാമവിധേയമാകും. തുറന്നമാനസികാവസ്‌ഥയും ശരിയായ കാഴ്‌ചപ്പാടുകളും നിസ്വാര്‍ത്ഥമായ ചിന്തകളും ലക്ഷ്യങ്ങളും ഉടലെടുക്കും. എല്ലാത്തിലുമുപരി ശനിയുടെ ആധിപത്യമുള്ള കുംഭരാശിയുഗത്തില്‍ ആത്മീയതയ്‌ക്ക് മുഖ്യസ്‌ഥാനമുണ്ടാകും. അതിനാല്‍ വസ്തു നിഷ്ടവും യുക്തിയുള്ളതുമായ ശ്രേഷ്ടമായ ആത്മ ദര്‍ശനത്തിന്റെ കാലം. അവിടെ യാതൊരു മത പ്രബോധനങ്ങള്‍ക്കും സ്ഥാനമുണ്ടാവുകയില്ലെന്നു മാത്രമല്ല മനുഷ്യന്‍ മത ബോധങ്ങള്‍ക്കും അതീതമായ ആത്മസാക്ഷാത്കാരം നേടിയവരായിത്തീരും.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam