എന്താണ് ഷഷ്ഠിവ്രതം ?; എന്തിനു ഇത് പിന്തുടരുന്നു ?
എന്താണ് ഷഷ്ഠിവ്രതം ?; എന്തിനു ഇത് പിന്തുടരുന്നു ?
ഐശ്വര്യത്തിനും സമ്പത്തിനുമായി വ്രതങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ ധാരാളമാണ്. ചെറുതും വലുതുമായ കാര്യങ്ങള്‍ സാധിക്കുന്നതിനും വീടുകളില്‍ സന്തോഷവും സമൃദ്ധിയും എത്തുന്നതിനും പൂജകളും വഴിപാടുകളും ചിട്ടയായി കൊണ്ടു പോകണമെന്നാണ് പ്രമാണം.
പഴമക്കാര്‍ പകര്‍ന്നു തന്ന പ്രമാണങ്ങളില്‍ പലതും സാധാരണക്കാരില്‍ അഞ്ജതയുണ്ടാക്കും. ഇതിലൊന്നാണ് ഷഷ്ഠിവ്രതം എന്നത്. എന്താണ് ഷഷ്ഠിവ്രതമെന്നോ ഇത് ഇങ്ങനെയാണ് പാലിക്കേണ്ടതെന്നോ ഭൂരുഭാഗം പേര്‍ക്കുമറിയില്ല.
സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തി സത്സന്താനലബ്ധി നേടുന്നതിനും സർവൈശ്വര്യങ്ങൾ സ്വന്തമാക്കുന്നതിനുമാണ് ഷഷ്ഠിവ്രതം അനുഷ്‌ഠിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും കാര്യങ്ങള്‍ സാധിക്കാനും പാലിക്കേണ്ട പ്രധാന വ്രതങ്ങളിലൊന്നാണിത്.
സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചതു ഈ ഷഷ്ഠി ദിനത്തിലാണെന്നാണ് വിശ്വാസം. അതിനാലാണ് ഈ വ്രതത്തിനു ശക്തി വര്‍ദ്ധിക്കുന്നതെന്നും പൂര്‍വ്വികള്‍ അവകാശപ്പെടുന്നു.