ആരാണ് വിഷകന്യക ?; നാഗങ്ങളുമായി ഇവര്‍ക്ക് എന്താണ് ബന്ധം ?
ആരാണ് വിഷകന്യക ?; നാഗങ്ങളുമായി ഇവര്‍ക്ക് എന്താണ് ബന്ധം ?
വിശ്വാസങ്ങള്‍ക്ക് വലിയ പോറലുകളില്ലാതെ നില്‍ക്കുന്ന നാടാണ് ഭാരതം. പുരാതനകാലം മുതല്‍ തുടര്‍ന്നുവന്നതും പിന്തുടര്‍ന്നതുമായ ആചാരങ്ങള്‍ ഇന്നും തുടരുന്നു. ഈ വിശ്വാസങ്ങള്‍ക്ക് ജ്യോതിഷവുമായി അടുത്ത ബന്ധമാണുള്ളത്.
നാഗങ്ങളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന സമൂഹമാണ് ഹൈന്ദവരുടേത്. ഇതുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആചാരങ്ങള്‍ക്കൊപ്പം കേള്‍ക്കുന്ന പേരാണ് വിഷകന്യക എന്ന വാക്ക്.
എന്താണ് വിഷകന്യക എന്നു ചോദിച്ചാല്‍ ഭൂരിഭാഗം പേരും പറയുന്നത് നാഗങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ്. എന്നാല്‍ വിഷകന്യക എന്നതിന് നാഗങ്ങളുമായോ ഇത്തരം ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ല.
ദ്വിതീയ, സപ്തമി, ദ്വാദശി തിഥികളോടെ ആയില്യം, ചതയം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളും, ശനി, ചൊവ്വ, ഞായര്‍ എന്നീ തിഥിവാര നക്ഷത്ര യോഗത്തില്‍ പിറക്കുന്ന സ്ത്രീകളെയാണ് വിഷകന്യകയായായി പറയുന്നത്. അതിനാല്‍ ഈ വിഷകന്യക എന്ന പ്രയോഗത്തിന് നാഗങ്ങളുമായി യാതൊരു ബന്ധവുമില്ല.