ഭദ്രകാളിയുടെ പ്രീതിക്കായി എന്തു ചെയ്യണം ?; ആരാധന നടത്തേണ്ടത് എന്ന് ?
ഭദ്രകാളിയുടെ പ്രീതിക്കായി എന്തു ചെയ്യണം ?; ആരാധന നടത്തേണ്ടത് എന്ന് ?
പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടതെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വാസിക്കുന്നത്.
ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്.
എന്നാല്‍ ഏതു ദിവസങ്ങളിലാണ് ഭദ്രകാളി ദേവിയെ പൂജിക്കേണ്ടതെന്ന് പലര്‍ക്കുമറിയില്ല. മീനമാസത്തിലെ ഭരണി അതിവിശേഷമാണ്. മകരമാസത്തിലെ ചൊവ്വാഴ്ച, കർക്കടകത്തിലെ ചൊവ്വാഴ്ച എന്നിവ പ്രധാനം. കുംഭമാസത്തിലെ ഭരണി ദിവസം, എല്ലാ മലയാളമാസത്തിലെയും ഭരണി നക്ഷത്രം വരുന്ന ദിവസവും ഭദ്രകാളിയെ പൂജിക്കാം.
ചൊവ്വ, വെള്ളി, അമാവാസി എന്നിവയ്ക്ക് ഒപ്പം ഭരണി നക്ഷത്രം വന്നാൽ അതിവിശേഷം. മണ്ഡലകാലവും പ്രധാനം. ഗുരുതിതർപ്പണം, രക്തപുഷ്പാഞ്ജലി, അതിമധുരപ്പായസം, ശർക്കരപ്പായസം, മംഗളഗുരുതി എന്നിവ പ്രധാനം.
ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതാകുകയും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും. വസൂരി മുതലായ രോഗങ്ങളെയും ഭൂത പ്രേതപിശാചുക്കളെയും ശത്രുക്കളെയും നശിപ്പിക്കുന്നതിനും കാളിയോടുള്ള ആരാധന സഹായിക്കും.