Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾ വെള്ളിയാഴ്ച ജനിച്ചവരാണോ?; എങ്കിൽ ജീവിതം സ്വർഗ്ഗതുല്യം

നിങ്ങൾ വെള്ളിയാഴ്ച ജനിച്ചവരാണോ?; എങ്കിൽ ജീവിതം സ്വർഗ്ഗതുല്യം
, ശനി, 17 മാര്‍ച്ച് 2018 (17:58 IST)
ജനന ദിവസം കൊണ്ട് ശുക്രനടിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ?, എന്നാൽ അത് ശരിയാണ്. വെള്ളിയാഴ്ച ജനിച്ചവരാണ് ആ ഭാഗ്യശാലികൾ. വെള്ളിയാഴ്ചകളിൽ ജനിച്ചവർക്ക് ശുക്രന്റെ സാമിപ്യം വളരെ കൂടുതലായിരിക്കും. അതിനാൽ തന്നെ ഇവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമയിരിക്കും. ശുക്രന്റെ സാമിപ്യത്താല്‍ ഇത്തരക്കാരിൽ സൗന്ദര്യം, പ്രണയം, കല, ആഢംഭരം എന്നിവയെല്ലാം വളരെ അനുകൂലമായി നിൽക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.  
 
ഇത്തരക്കാർ ബിസിനസില്‍ വിജയം വരിക്കുമെങ്കിലും ആഢംഭര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുകയും അത് സാധ്യമാക്കാന്‍ കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നവരായിരിക്കും‍. 
 
ശുക്രന്റെ ആനുകൂല്യം ഇവരുടെ പ്രവർത്തനങ്ങൾക്ക് ഫലം നൽകും. എന്ത് ജോലിയിൽ പ്രവേശിച്ചാലും അതിലെല്ലാം ശോഭിക്കാൻ വെള്ളിയാഴ്ച ജനിച്ചവർക്ക് സാധിക്കുമെന്നാണ് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. ഊർജ്ജസ്വലരായി ജോലികൾ പൂർത്തിയാക്കുന്നതില്‍ അതിയായ മിടുക്കാകും ഇവര്‍ക്കുള്ളത്. 
 
വെള്ളിയാഴ്‌ച ജനിച്ചവർ കൂടുതലായി ശ്രദ്ധിക്കേണ്ടത് പ്രണയത്തിലും സ്വന്തം ഇണയെ തിരഞ്ഞെടുക്കുന്നതിലുമാണ്. വളരെ വൈകാരികമായി പെരുമറുന്നവരായിരിക്കും ഇവര്‍. അതിനാൽ പ്രണയത്തിലുണ്ടാകുന്ന ആശയകുഴപ്പങ്ങളും തര്‍ക്കങ്ങളും  ഇവരെ മാനസികമായി ബാധിക്കുകയും സമ്മര്‍ദ്ദത്തിനടിമയാക്കുകയും ചെയ്യുമെന്നാണ് വിദദ്ദര്‍ പറയുന്നത്. 
 
എന്നാൽ ഇണയെ കണ്ടെത്തുന്ന കാര്യത്തില്‍ ഇവർക്ക് കാര്യമായ ആശങ്കയുണ്ടാകില്ല. എളുപ്പത്തിൽ ബന്ധങ്ങള്‍ സ്ഥാപിക്കുകയും അത് മുന്നോട്ടു നയിക്കാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്യും. ഇതിനാല്‍ തന്നെ ഇക്കൂട്ടരുടെ കുടുംബ ജീവിതം തൃപ്‌തികരമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണിപ്പടികൾ ചിലപ്പോൾ വീടിനു ദോഷകരമാകാം