മലയാള മാസത്തിൽ പന്ത്രണ്ടാമത്തേതും അവസാനത്തേതുയ കർക്കിടകത്തിൽ വിവാഹമുൾപ്പടെയുള്ള ശുഭകാര്യങ്ങളൊന്നും തന്നെ പാടില്ല എന്നാണ് നമ്മുടെ പഴമക്കാരായ കാരണവന്മാർ പറയാറുള്ളത് ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്
കർക്കിടകമാസത്തെ പൊതുവെ മലയാളികൾ പഞ്ഞമാസം എന്നാണ് പറയാറുള്ളത്. ഇതിനു ജ്യോതിഷത്തിലും ചില വിശദീകരണം ഉണ്ട്. ജ്യോതിശാസ്ത്ര പ്രകാരം പന്ത്രണ്ടാമത്തെ സ്ഥാനം നഷ്ട സ്ഥാനമായാണ് കണക്കാക്കുന്നത്. അതിനാൽ പന്ത്രണ്ടാമത്തെ മാസം നഷ്ടങ്ങളുടെ മാസമായി കണക്കാക്കുന്നു
ആരോഗ്യ പരമായും ധനപരമായും നഷ്ടങ്ങൽ ഉണ്ടാകുന്ന മാസമണ് കർക്കിടകം. ആരോഗ്യവും സമ്പത്തും എല്ലാം ആവശ്യമായ വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ ഇതിനാലാണ് കർക്കിടകമാസത്തിൽ പാടില്ല എന്നു പറയാൻ കാരണം. പുതു വർഷമായി ചിങ്ങം പിറക്കുന്നതിലൂടെ ഈ പ്രശ്നങ്ങൽക്കെല്ലം പരിഹാരമാകുന്നതിനാലാണ് ചിങ്ങം ഇത്തരം കാര്യങ്ങൾക്കുള്ള ഉത്തമ മാസമാകുന്നത്.