Select Your Language

Notifications

webdunia
webdunia
webdunia
webdunia

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

Horoscope

അഭിറാം മനോഹർ

, ബുധന്‍, 1 ഒക്‌ടോബര്‍ 2025 (09:47 IST)
ഒക്ടോബര്‍ മാസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ. സമ്പൂര്‍ണ്ണ രാശിഫലം വായിക്കാം.
 
മേടം
 
ദൈവിക കാര്യങ്ങളില്‍ മനസ്സ് അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട് നീരസം പാടില്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്. സുഹൃത്തുക്കളും ബന്ധുക്കളും സഹകരിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ കുറയും. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് ചെയ്യുക. ആരോഗ്യനില തൃപ്തികരമല്ല. മാതൃ ബന്ധുക്കളുമായി പിണങ്ങാന്‍ ഇടവരും. അനാവശ്യ വാഗ്വാദങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. ഗൃഹത്തില്‍ സന്തോഷം കളിയാടും. പണമിടപാടുകള്‍ ജാഗ്രതയോടെ നടത്തുക. 
 
 
ഇടവം
 
കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. വിമര്‍ശനങ്ങള്‍ ഒഴിവാക്കുക.  ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പ്രബലരുടെ സഹായം ലഭ്യമാകും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. 
 
മിഥുനം
 
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതു തരത്തിലും വസൂലാക്കും. 
 
 
കര്‍ക്കടകം
 
മാതാപിതാക്കളില്‍ നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത് അപമാനത്തിനും മനോദുഃഖത്തിനും യോഗം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സത്തിനും ധനനഷ്ടത്തിനും യോഗം. വിവാഹതടസ്സം മാറും. മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം. സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനും പ്രമുഖരുടെ ആശിര്‍വാദത്തിനും അവസരം. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്. വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചേക്കും. ദമ്പതികള്‍ തമ്മില്‍ ചില്ലറ രസക്കേടുണ്ടാകും. കായിക രംഗവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല തരത്തിലുമുള്ള മെച്ചങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ ഉത്തരവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത് ഉത്തമം.
 
ചിങ്ങം
 
പൂര്‍വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്ധിക്കും. പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. കലാരംഗത്ത് കൂടുതല്‍ അംഗീകാരത്തിന് യോഗം. മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാധ്യത. ചുറ്റുപാടുകള്‍ പൊതുവെ മെച്ചമായിരിക്കും. അയല്‍ക്കാരുമായും ബന്ധുക്കളുമായും നല്ല ബന്ധം സ്ഥാപിക്കും. വാഹനം, സ്വത്തുക്കള്‍ എന്നിവ വാങ്ങാന്‍ സാധ്യത. കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടിവരും. സഹോദര സഹായം ലഭിക്കും. വിവാഹം സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ജോലിസ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതി, പ്രശംസ എന്നിവ ലഭിക്കും. ജോലി ഭാരം കൂടാനും സാധ്യത.
 
കന്നി
 
രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവം. ധനം ലഭിക്കും. രാഷ്ട്രീയ രംഗത്ത് കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. ആരോഗ്യ നില പൊതുവേ മെച്ചപ്പെടും. ഉന്നതരുമായുള്ള അടുപ്പം വഷളാവാതിരിക്കാന്‍ നോക്കുക. പൊതുവേ നല്ല സമയം. മാതൃസ്വത്ത് അനുഭവത്തില്‍ വരും. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം.പൂര്‍വിക സ്വത്ത് കൈവരാനുള്ള സാധ്യത കാണുന്നു. സ്വകാര്യ രഹസ്യങ്ങള്‍ അന്യരുമായി കൂടുതലായി ചര്‍ച്ച ചെയ്യുന്നത് ആപത്തിലെത്തിക്കും. വാഹനങ്ങളിലെ യാത്രകളില്‍ ജാഗ്രത പാലിക്കുക. പ്രവര്‍ത്തന രംഗത്ത് മെച്ചമുണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും.
 
തുലാം
 
അനാവശ്യ വിവാദത്തില്‍ ചെന്നു പെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധി. വിദ്യാ തടസ്സം മാറും. പ്രേമം കലഹത്തില്‍ അവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും. ഗുരു ജനങ്ങളുടെ അപ്രീതിക്ക് സാധ്യത. വാഹാലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടും. രോഗങ്ങള്‍ കുറയും. വിദേശ യാത്രയിലെ തടസ്സം മാറും. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയ മേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം. ഭൂമി സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. ഭയം മാറും. രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താ മാധ്യമ രംഗത്ത് അപമാനസാധ്യത. വിവാഹ തടസ്സം മാറും. യാത്രാ ദുരിതം ശമിക്കും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.
 
വൃശ്ചികം
 
ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച് പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക. ദുരാരോപണം കേള്‍ക്കേണ്ടിവരാന്‍ സാദ്ധ്യത കാണുന്നു. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും. ശാരീരിക സൗഖ്യം ഉണ്ടാകും. വിവാഹം സംബന്ധിച്ച തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന് സാദ്ധ്യത. പൊതുവെ മെച്ചപ്പെട്ട ദിവസം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. വിദേശത്തു നിന്ന് ധനസഹായം ഉണ്ടാകും. 
 
ധനു
 
വാഹന ലഭ്യത ഉണ്ടാകും. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാകും. മുഖ്യമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുന്നത് നല്ലത്. വഴക്ക് സംബന്ധിച്ച കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഉദ്യോഗത്തില്‍ മേലധികാരിയുടെ പ്രീതിക്ക് പാത്രമാകും. പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. യാത്രകൊണ്ട് കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാദ്ധ്യത. ആരോഗ്യ കാര്യങ്ങളെ ഓര്‍ത്ത് ദു:ഖിക്കാതിരിക്കുക. ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. 
 
മകരം
 
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതാണ്. ഭാര്യയുടെ ആരോഗ്യനില അത്ര തൃപ്തികരമാവില്ല. പണം സംബന്ധിച്ച വരവ് അധികരിക്കും. നിങ്ങളോട് അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും.പ്രശ്നങ്ങള്‍ ഇല്ലാതാകും. കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. ഉന്മുഖരായ എതിരാളികള്‍ ഇല്ലാതാകും. വ്യാപാരത്തില്‍ നല്ല വിറ്റുവരവു ഉണ്ടാകുന്നതാണ്. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്.
 
കുംഭം
 
നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മുന്‍കാല പ്രവൃത്തികള്‍ ഗുണകരമായി അനുഭവപ്പെടും. പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്ധി. പ്രേമബന്ധം ദൃഢമാകും. കടം കൊടുക്കുന്നത് ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാന്‍ കഴിയും. ജോലിയില്‍ കൂടുതല്‍ അംഗീകാരം. വിലപിടിച്ച സമ്മാനങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളില്‍നിന്ന് പ്രതികൂല പെരുമാറ്റം ഉണ്ടാകും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വിദേശയാത്രയില്‍ തടസ്സം. വാഹനസംബന്ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമിസംബന്ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. രാഷ്ട്രീയരംഗത്തെ അപമാനം മാറും.
 
മീനം
 
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. വാതരോഗികള്‍ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. വിവാഹതടസ്സം മാറും. മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം. സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കു.  വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ ദോഷങ്ങള്‍ കുറയും