Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭസ്മവും ചന്ദനവും കുങ്കുമവുമെല്ലാം നിത്യേന തൊടുന്നവരാകും നിങ്ങൾ പക്ഷേ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കില്ല!

ഭസ്മവും ചന്ദനവും കുങ്കുമവുമെല്ലാം നിത്യേന തൊടുന്നവരാകും നിങ്ങൾ പക്ഷേ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കില്ല!
, ബുധന്‍, 4 ഏപ്രില്‍ 2018 (15:01 IST)
ഭസ്മവും ചന്ദനവും കുങ്കുമവും തൊടുന്നത് ഹൈന്ദവ വിശ്വാസത്തിൽ വളരെ പ്രാധാന്യം ഉള്ള കാര്യമാണ്. എന്നാൽ ഇവ നെറ്റിയിൽ ചാർത്തുന്നത് ചില പ്രദീകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിന് പ്രത്യേഗമായ രീതികളും ഉണ്ട്.
 
ഭസ്മം ശൈവമായും ചന്ദനം വൈഷ്ണവമായും കുങ്കുമം ദുർഗ്ഗാ സങ്കൽപ്പമായുമാണ് ഹൈന്ദവ വിശ്വാസത്തിൽ കണക്കാക്കുന്നത്. ഇവ തൊടുന്നതിലുമുണ്ട് ചിലമാർഗ്ഗ നിർദേഷങ്ങൾ. മൂന്നു കുറികൾ ഒരുമിച്ചു തൊടാൻ ഹൈന്ദവ വിശ്വാസപ്രകാരം സന്യാസിക്ക് മാത്രമേ അധികാരമുള്ളു. 
 
നടുവിരൽ, ചെറുവിരൽ, മോതിരവിരൽ, എന്നീ വിരലുകൾകൊണ്ട് മാത്രമേ ഭസ്മം തൊടാവു. ചന്ദനമാകട്ടെ മോതിരവിരലുകൊണ്ടാണ് തൊടേണ്ടത്. കുങ്കുമം നടുവിരലുകൊണ്ടും. ഭസ്മം തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നെറ്റിക്ക് കുറുകെയായിരിക്കണം എന്നതാണ്. ചന്ദനം നെറ്റിക്ക് ലംബമായും കുങ്കുമം പുരികങ്ങൾക്ക് മധ്യത്തിൽ വൃത്താകൃതിയിലുമാണ് അണിയേണ്ടത്. ഇവ മൂന്നും ഒരുമിച്ച് തൊടുന്നത് തിപുര സുന്ദരിയെ സൂചിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രദ്ധിക്കുക, അടുക്കള തന്നെയാണ് അരങ്ങ്!