Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്‌നത്തെ തരം തിരിച്ചിരിക്കുന്നത് ഇങ്ങനെ!

സ്വപ്‌നത്തെ തരം തിരിച്ചിരിക്കുന്നത് ഇങ്ങനെ!

സ്വപ്‌നത്തെ തരം തിരിച്ചിരിക്കുന്നത് ഇങ്ങനെ!
, ഞായര്‍, 12 ഓഗസ്റ്റ് 2018 (17:44 IST)
സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍വരെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്.  ആശങ്കകളും സന്ദേഹങ്ങളും പകരാന്‍ ശേഷിയുള്ള വിചിത്രമായ ഒരു അവസ്ഥയാണ് സ്വപ്‌നം.

നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ മനസിനെ ഒരു പരിധിവരെ സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യും. അതിനാല്‍ തന്നെ പലതരത്തിലുള്ള വിശേഷണങ്ങളും സ്വപ്‌നവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

പക്ഷേ സ്വപ്‌നങ്ങള്‍ എത്ര തരത്തിലുണ്ടെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. ദ്രഷ്ടം, ശ്രുതം, പ്രാര്‍ത്ഥിതം, കല്‍പ്പിതം, ഭാവിജം, ദോഷജം എന്നിങ്ങനെയാണ് സ്വപ്‌നത്തെ തരം തിരിച്ചിരിക്കുന്നത്.

സമയക്രമങ്ങള്‍ അനുസരിച്ചാണ് സ്വപ്‌നങ്ങളെ തരം തിരിച്ചിരിക്കുന്നത്. എന്നാല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ സ്വപ്‌നമായി കാണുന്നു എന്നതാണ് സത്യം. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാസ്തുവിലെ കോൺ ഗൃഹങ്ങൾ എന്നാൽ എന്ത് ?