വ്യാപാരത്തില്‍ ഉദ്ദേശിച്ച ലാഭം ലഭിക്കാന്‍ സാധ്യത കുറയും. ചുറ്റുപാടുകള്‍ അനുകൂലമല്ല. പുതിയ കരാറുകളില്‍ യാതൊരു കാരണത്താലും പ്രവേശിക്കരുത്. ഏതു കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തുക. സന്താനങ്ങളൂടെ ആരോഗ്യം ഉത്തമം.
തൊഴില്‍ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. അവിചാരിതമായ ബന്ധുജന സമാഗമം ഉണ്ടാകും. പാരമ്പര്യ രോഗങ്ങള്‍ അലട്ടാന്‍ സാധ്യതയുണ്ട്. കലാരംഗത്ത് കൂടുതലായി പ്രവര്‍ത്തിക്കാന്‍ ഇടവരും. സുഹൃത്തുക്കളൂമായി കൂടുതല്‍ സമയം ചെലവഴിക്കും.
സ്വന്തമായി വാഹനം വാങ്ങാന്‍ സാധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും.ധനലബ്‌ധി. ഗുരുജനങ്ങളുടെ അപ്രീതി ഉണ്ടാകും. ഇന്‍ഷ്വറന്‍സ് രംഗത്ത് കൂടുതല്‍ നേട്ടം. കൃഷിയില്‍ ധനനഷ്‌ടത്തിന് യോഗം. രാഷ്‌ട്രീയരംഗത്ത് അധികാരലബ്‌ധിയും അംഗീകാരവും ലോണ്‍, ചിട്ടി എന്നിവയില്‍നിന്ന് പ്രതീക്ഷിച്ച ധനം ലഭിക്കില്ല.