Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്ര പേടിപ്പിക്കില്ല?!... ഇത് ഹൊറർ ട്രാക്കിനപ്പുറം പറയുന്ന കഥ; സംവിധായകൻ പറയുന്നു...

പൃഥ്വിരാജിന്റെ എസ്ര പേടിപ്പിക്കുമോ? സംവിധായകൻ പറയുന്നു...

പൃഥ്വിരാജ്
, ശനി, 19 നവം‌ബര്‍ 2016 (10:09 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്ര. നവാഗതനായ ജെ കേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇറങ്ങിയപ്പോൾ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമ ഇതുവരെ കാണാത്ത ഒരു ഹൊറർ ചിത്രമായിരിക്കും എസ്ര എന്നാണ് റിപ്പോർട്ടുകൾ.
 
എസ്ര പ്രേക്ഷകരെ പേടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എടുത്ത സിനിനയല്ലെന്ന്  സംവിധായകന്‍  പറയുന്നു. മലയാളത്തില്‍ ഇതിനു മുന്‍പ് ഇറങ്ങിയ സിനിമയുടെ സ്വഭാവമായിരിക്കില്ല എസ്രക്ക്. പേടിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തയിട്ടുണ്ടെങ്കിലും ഹൊറര്‍ ട്രാക്കിനപ്പപുറം ഒരു കഥ പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
 
എസ്രയുടെ ചിത്രീകരണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധയുണ്ടെന്നും ബാധയെ ഒഴിപ്പിക്കാനായി പുരോഹിതനെ കൊണ്ട് പ്രത്യേകചടങ്ങുകള്‍ നടത്തിയെന്നടക്കം വാര്‍ത്തകളുണ്ടായിരുന്നു. രാജീവ് രവിയുടെ സഹസംവിധായകനായിരുന്നു ജയ് കെ എന്ന ജയകൃഷ്ണന്‍. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോയും സുപ്രധാന വേഷത്തില്‍ എസ്രയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് കേരളത്തിന്‍റെ ഋത്വിക് റോഷന്‍; അടിപൊളി സിനിമ!