ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തില്‍ പാരിസില്‍ പരക്കെ പ്രതിഷേധം. ഭിന്നലിംഗ ലൈംഗികത്തൊഴിലാളിയായ വെനീസ കാമ്പോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ അഞ്ചുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
പെറു സ്വദേശിയായ വെനീസ കാമ്പോസ്(36) പാരിസിലെ വലിയ പാര്‍ക്കുകളിലൊന്നായ ബോയിസ് ഡി ബോലോണില് വച്ചാണ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ വെനീസയെ വെടിവച്ച് കൊല്ലുകയായിരുന്നു.
ഈ പാര്‍ക്ക് വര്‍ഷങ്ങളായി ലൈംഗികത്തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് പിടികൂടിയത്. ഇതില്‍ അഞ്ചുപേര്ക്കെതിരാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
വെനീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ലൈംഗികത്തൊഴിലാളികള്‍ പാരിസില്‍ പ്രകടനം നടത്തി. റോസാപുഷ്പവും കൈയില്‍ പിടിച്ച് ‘ജസ്റ്റിസ് ഫോര്‍ വെനീസ’ എന്ന് മുദ്രാവാക്യവും മുഴക്കിയായിരുന്നു അവരുടെ പ്രകടനം.
ഇന്ത്യ തിരിച്ചടിക്കുമോ ?; ഭയത്തോടെ പാകിസ്ഥാന്, അതിര്‍ത്തിയില്‍ ജാഗ്രതാ നിർദേശം
ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന് തെളീവ് നൽകാമെന്ന് പറഞ്ഞ് യുവതിയുമായി ഫെയിസ്ബുക്കിലൂടെ അടുത്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; സംഭവം ഇങ്ങനെ
ഡിസ്ക് ബ്രേക്കുമായി യമഹ മോട്ടോർസിന്റെ ‘സൈനസ് ആൽഫ’ വിപണിയില്‍; വില 52,556 രൂപ
അതിരൻ, അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു; ഫഹദ് ചിത്രത്തിന് ആശംസയുമായി മോഹൻലാൽ