Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജ്യോതിഷ പ്രവചനം:മലയാളി ജീവനൊടുക്കി

ആത്മഹത്യ മലയാളി സന്ദീപ് ഷാര്‍ജ ടെലിവിഷന്‍ പ്രവചനം ജ്യോതിഷം
ചൊവ്വ, 20 ഡിസംബര്‍ 2005

ടെലിവിഷനിലെ ജ്യോതിഷ പരിപാടിയിലെ പ്രവചനത്തെ തുടര്‍ന്ന്‌ പ്രവാസി മലയാളി ആത്മഹത്യ ചെയ്‌തു. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ള സന്ദീപ്‌ അച്യുതന്‍ എന്ന 31 കാരനാണ്‌ ജ്യോതിഷ പ്രവചനത്തെ വിശ്വസിച്ച്‌ ജീവനൊടുക്കിയത്‌.

വെള്ളിയാഴ്ച ഒരു ടി.വി. ചാനലിലെ ജ്യോതിഷ പംക്‌തിയില്‍ സന്ദീപിന്‌ ദീര്‍ഘായുസ്സ്‌ ഉണ്ടാകില്ലെന്ന്‌ പ്രവചിച്ചിരുന്നു. ദുസ്സഹമായ ജീവിതമാകും ഇതിനിടയില്‍ ഉണ്ടാകുകയെന്നും പ്രവചിച്ചു.

കേരളത്തിലുള്ള അമ്മയെ ഫോണില്‍ വിളിച്ച്‌ തനിക്ക്‌ അല്‍പായുസ്സാണെന്ന്‌ ജാതകത്തില്‍ ഉണ്ടോ എന്നും തിരക്കി. അമ്മയില്‍ നിന്നും ലഭിച്ച മറുപടിയും ആശാവഹമായിരുന്നില്ല. തുടര്‍ന്നാണ്‌ ഫാനില്‍ കെട്ടിതൂങ്ങി മരിക്കാന്‍ സന്ദീപ്‌ തീരുമാനിച്ചത്‌.

സന്ദീപിന്റെ മൃതദേഹമിപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. സഹോദരിയ്ക്കൊപ്പം ഷാര്‍ജയിലാണ്‌ സന്ദീപ്‌ താമസിച്ചിരുന്നത്‌. അബുഷാഗരയ്ക്കടുത്താണ്‌ വീട്‌. സന്ദീപിന്റെ സഹോദരി ഭര്‍ത്താവ്‌ പ്രദീപ്‌ സംഭവം നാട്ടില്‍ അറിയിച്ചിട്ടുണ്ട്‌. സാമ്പത്തിക ശാസ്ത്രത്തില്‍ ബുരുദാനന്തര ബിരുദമുള്ള ആളാണ്‌ സന്ദീപ്‌. ദുബായില്‍ മാന്യമായ ജോലിയും അയാള്‍ക്കുണ്ടായിരുന്നു.

പൊലീസിന്റെ ഫോറന്‍സിക്‌ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. സന്ദീപിന്റെ സംസ്കാര ചടങ്ങുകള്‍ കേരളത്തിലാകും നടക്കുക. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി പ്രദീപ്‌ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട്‌ ആറ്‌ മണിക്ക്‌ ശേഷമാണ്‌ സന്ദീപ്‌ ആത്മഹത്യ ചെയ്‌തത്‌. പ്രദീപും ഭാര്യയും ഈ സമയം പുറത്തായിരുന്നു. തിരിച്ചുവന്നപ്പോള്‍ സന്ദീപിന്റെ മുറി അകത്ത്‌ നിന്ന്‌ പൂട്ടിയിട്ടിരിക്കുന്നതായും അതിനുള്ളില്‍ ലൈറ്റ്‌ ഉള്ളതായും കണ്ടു. വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന്‌ പൊലീസിനെ വിവരമറിയിച്ചു.

പൊലീസെത്തി മുറി തുറന്നപ്പോഴാണ്‌ സന്ദീപ്‌ തൂങ്ങി നില്‍ക്കുന്നത്‌ കണ്ടത്‌. ആത്മഹത്യാ കുറിപ്പും അവിടെ കണ്ടു. സ്വന്തം ഗ്രഹനിലയിലായിരുന്നു ആത്മഹത്യയുടെ കാരണം സന്ദീപ്‌ വിശദീകരിച്ചത്‌. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അന്ന്‌ രാത്രി ഒന്‍പതരയോടെ സന്ദീപ്‌ അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. ജാതകത്തില്‍ അല്‍പായുസ്സാണോ എന്ന്‌ തിരക്കാനായിരുന്നു അത്‌.

ഇതിനു മുമ്പ് സന്ദീപിന്റെ ജാതകത്തിലെ വിവരങ്ങള്‍ അയാളോട്‌ പറഞ്ഞിരുന്നില്ല. വിവാഹ ആലോചനകള്‍ക്കായി ഷാര്‍ജയിലേയ്ക്ക്‌ ഗ്രഹനില അയച്ചു കൊടുക്കുകയായിരുന്നു. ഇതുവച്ചാണ്‌ ജ്യോതിഷ പരിപാടിയില്‍ ഭാവിയറിയാന്‍ സന്ദീപ്‌ ചോദ്യം ചോദിച്ചതെന്നും പ്രദീപ്‌ അറിയിച്ചു.

Share this Story:

Follow Webdunia malayalam