Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവായൂരും ജ്യോതിഷവും

ഗുരുവായൂര്‍ ജ്യോതിഷം ശാസ്ത്രം ഉത്സവം വ്യാഴം ശനി
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തമായതും ശക്തിയേറിയതുമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഗുരുവായൂര്‍. ഗുരുപവനപുരം എന്നാണ്‌ ഗുരുവായൂരിനെ വിളിക്കാറ്‌. ഗുരുവും വായുവും ഒരുമിച്ച്‌ പ്രതിഷ്‌ ഠ നടത്തിയ ക്ഷേത്രമെന്നാണ്‌ വിശ്വാസം.

ജ്യോതിഷ പ്രകാരം ഗുരുവായൂര്‍ വ്യാഴവും ശനിയും ചേരുന്ന അല്ലെങ്കില്‍ ഒരുമിക്കുന്ന സ്ഥലമാണ്‌. വ്യാഴമാണല്ലോ ഗുരു. ശനി വായുവും.

വ്യാഴത്തിനും ശനിക്കും ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്‌. നിലനില്‍പ്പിനാധാരമായ ശക്തിയുടെ സ്രോതസ്സാണ്‌ വ്യാഴം.

പഞ്ചപ്രാണങ്ങളായി ശരീരത്തില്‍ പ്രാണ ശക്തി നിലനിര്‍ത്തി നിയന്ത്രിക്കുന്നത്‌ ശനിയാണ്‌. ഈ രണ്ട്‌ ഗ്രഹങ്ങളും ഒരുമിക്കുന്ന സ്ഥലം - ഊര്‌ - അതാണ്‌ ഗുരുവായൂര്‍.

ഏത്‌ ഹൈന്ദവക്ഷേത്രവും നില്‍ക്കുന്ന ഭൂമിയുടെ ഒരു സവിശേഷത അവിടെ ഏതെങ്കിലും ഒരു ഗ്രഹത്തിന്റെ ശക്തി വീഴുന്നുണ്ടെന്നതാണ്‌. ഗുരുവായൂരിനെ സംബന്ധിച്ചിടത്തോളം വ്യാഴത്തിന്റേയും ശനിയുടേയും ശക്തി ഒരുമിക്കുന്നു എന്നുള്ളതാണ്‌.

ക്ഷേത്രങ്ങള്‍ക്ക്‌ ഗ്രഹ ശക്തികളുമായുള്ള ബന്ധത്തിന്റെ ഉദാഹരണമാണ്‌ ഗ്രഹണ സമയത്ത്‌ ക്ഷേത്രങ്ങള്‍ അടയ്ക്കുന്നത്‌. മറ്റൊന്ന്‌ സൂര്യനും ചന്ദ്രനുമായുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും വിശേഷ ദിവസങ്ങളും വരുന്നത്‌.

വ്യാഴദോഷവും ശനിദോഷവും അകറ്റുവാന്‍ ഗുരുവായൂരില്‍ തൊഴുന്നത്‌ വളരെ നല്ലതാണ്‌.

Share this Story:

Follow Webdunia malayalam