Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജ്യോതിഷത്തില്‍ രാശികളും കൂറുകളും

ജ്യോതിഷം കൂറ് രാശി ഗ്രഹം ഭ്രമണപഥം
, ശനി, 30 ജൂണ്‍ 2007 (15:02 IST)
ഗ്രഹങ്ങളുടെ ഭ്രമണ പഥമായ രാശിചക്രത്തില്‍ 12 രാശികളാണുള്ളത്‌. ഈ 12 രാശികളിലും കൂടിയാണ്‌ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങള്‍ ഉള്ളത്‌.

ഒരു രാശിയില്‍ 2 1/4 നക്ഷത്രം ഉണ്ടാവും. ഇത്‌ പല തരത്തിലും വരാം. ചില നക്ഷത്രങ്ങളുടെ അര ഭാഗവും മറ്റ്‌ ചില നക്ഷത്രങ്ങളുടെ മുക്കാലോ കാലോ ഭാഗങ്ങളും ആയിരിക്കും ചിലപ്പോള്‍ ഒരു രാശിയില്‍ ഉണ്ടാവുക.

എന്നാല്‍ 18 നക്ഷത്രങ്ങള്‍ മാത്രം ഓരോ രാശിയിലും പൂര്‍ണ്ണമായി ഉണ്ടാവും. അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, അത്തം, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, ഉത്തൃട്ടാതി, രേവതി എന്നിവയാണവ.

ഉദാഹരണം പറഞ്ഞാല്‍, ആദ്യത്തെ രാശിയായ മേടരാശിയില്‍ അശ്വതി, ഭരണി എന്നിവയും, കാര്‍ത്തികയുടെ കാല്‍ ഭാഗവും ആണുള്ളത്‌.

അതുപോലെ അവസാനത്തെ രാശിയായ മീനത്തില്‍ പൂരുരുട്ടാതി കാലും ഉത്തൃട്ടാതിയും രേവതിയുമാണുള്ളത്‌.

ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നതിനിടയില്‍ ഓരോ രാശിയിലും സഞ്ചരിക്കുകയും രണ്ടേകാല്‍ നക്ഷത്രങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ഇതിനെയാണ്‌ കൂറ്‌ എന്നു പറയുന്നത്‌.

അങ്ങനെ 27 ദിവസം കൊണ്ട്‌ ചന്ദ്രന്‍ 12 രാശിയും പൂര്‍ത്തിയാക്കുന്നു. ഈ കാലയളവിനെയാണ്‌ നക്ഷത്രമാസം എന്നു പറയുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍, ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ ആണ്‌ കൂറ്‌ എന്ന്‌ ജ്യോതിഷത്തില്‍ പറഞ്ഞു വരുന്നത്‌.

അതുകൊണ്ട്‌ ഒരു മാസത്തില്‍ ജനിച്ചു എന്നുള്ളതു കൊണ്ടു മാത്രം ആ ജാതകന്‍ ആ മാസത്തിന്‍റെ പേരിലുള്ള കൂറുകാരന്‍ ആകണമെന്നില്ല.

ഉദാഹരണത്തിന്‌ കുംഭമാസത്തിലെ അവിട്ടം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ മകരക്കൂറുകാരനോ കുംഭക്കൂറുകരനോ ആവാം. കാരണം അവിട്ടത്തിന്‍റെ അര മകരം രാശിയിലും മട്ടേ അര കുംഭം രാശിയിലുമാണ്‌. ഏത്‌ രാശിയില്‍ പെടുന്നു എന്നത്‌ ജനനസമയം നോക്കിയേ തിട്ടപ്പെടുത്താനാവൂ.

ചന്ദ്രന്‍ നില്‍ക്കുന്ന രാശി മനസ്സിലാക്കുന്നത്‌ ജന്‍‌മനാളിനെ അല്ലെങ്കില്‍ നക്ഷത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌. ഉദാഹരണത്തിന്‌ ഒരാളൂടെ നക്ഷത്രം മകം ആണെന്നിരിക്കട്ടെ, അയാള്‍ ചിങ്ങക്കൂറുകാരനായിരിക്കും.

കാരണം മകവും പൂരവും ഉത്രത്തില്‍ കാലും ചേര്‍ന്നതാണ്‌ ചിങ്ങക്കൂറ്‌. ഇയാളെ തുലാക്കൂറില്‍ ജനിച്ച വ്യക്തിയായി കണക്കാക്കുന്നു.

Share this Story:

Follow Webdunia malayalam