Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന്‌ 07.07.07

സംഖ്യാജ്യോതിഷം ഏഴ് 2007 ജൂലൈ മാസം പ്രാധാന്യം
തിരുവനന്തപുരം , ശനി, 7 ജൂലൈ 2007 (11:25 IST)
ഭാരതീയ സംഖ്യാ ജ്യോതിഷം അനുസരിച്ച്‌ ഏഴ്‌ എന്ന സംഖ്യയ്ക്ക്‌ വലിയ പ്രാധാന്യമാണുള്ളത്‌. അതുപോലെ തന്നെ ലോകത്തെ മിക്ക രാജ്യങ്ങളിലും ഏഴുകള്‍ ഒന്നിച്ചു വരുന്ന 2007 ലെ ഏഴാം മാസമായ ജൂലൈയിലെ ഏഴാം തീയതിയായ ശനിയാഴ്ചയ്ക്ക്‌ വലിയ പ്രാധാന്യമാണ്‌ കല്‍പ്പിക്കുന്നത്‌.

ഭാരതത്തിലോ കേരളത്തിലോ അത്രയേറെ ഈ ദിവസത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നില്ലെങ്കിലും ഏഴ്‌ എന്ന അക്കം വരുന്ന ഈ തീയതി എഴുതുമ്പോള്‍ മൂന്ന്‌ ഏഴുകള്‍ ഒന്നിച്ചുവരുന്നത്‌ ശ്രദ്ധേയമാണ്‌.

2007 ലെ ജൂലായിലെ ഏഴാം തീയതിയായ ഇന്ന്‌ 07.07.07 എന്നെഴുതാം. മൂന്നേഴുകള്‍ ഒരുമിച്ച്‌ വരുന്ന നൂറ്റാണ്ടിലെ ഒരേയൊരു ദിവസമാണിന്ന്‌ എന്നൊരു പ്രത്യേകത കൂടി ഈ തീയതിക്കുണ്ട്‌. ഇതുപോലെ ഏഴുകള്‍ ഒരുമിച്ച്‌ വരണമെങ്കില്‍ 70 വര്‍ഷം കാത്തിരിക്കണം, 2077 വരെ. അന്ന്‌ തീയതി 07-07-77 എന്നെഴുതാം.

അതുകൊണ്ടു തന്നെ സംഖ്യാശാസ്‌ത്ര വിശ്വാസികള്‍ക്ക്‌ ഇന്ന്‌ ഏറെ പ്രാധാന്യമുള്ളതാണ്‌. ഏഴാം തീയതിയില്‍ ജനിച്ചവര്‍ ഇന്ന്‌ തുടങ്ങുന്ന കാര്യങ്ങള്‍ക്ക്‌ അനുകൂല ഫലമുണ്ടാകുമെന്ന്‌ സംഖ്യാശാസ്‌ത്രജ്ഞരും പറയുന്നു. ഇതനുസരിച്ച് ഈ തീയതിയില്‍ ജനിച്ചവര്‍ ഇതിന് കൂടുതലായി പ്രാധാന്യം കൊടുത്തുവരുന്നു.

ഭാരതീയരുടെ നിത്യ ജീവിതത്തില്‍ പോലും ഏഴിന്‌ ഒട്ടേറെ പ്രാധാന്യമുണ്ട്‌. ജ്യോതിഷത്തിലെ സപ്ത രാശികളെ കൂടാതെ സപ്തസ്വരങ്ങള്‍, സപ്ത ഋഷികള്‍ തുടങ്ങി ലോകത്തെ ഏഴു മഹാത്ഭുതങ്ങള്‍ വരെ ഏഴിന്‍റെ പ്രാധാന്യത്തെ കുറിക്കുന്നു. ഏഴു ലോകാത്ഭുതങ്ങളിലൊന്നായി ഇന്ത്യയിലെ താജ്‌ മഹല്‍ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ മൂന്ന്‌ ഏഴുകള്‍ വന്നതും യാദൃശ്ചികമാവാം.

ശനിയാഴ്ചയാണ്‌ ഈ ദിവസം വന്നതെങ്കിലും ജ്യോതിഷ പ്രകാരം ശനിയുടെ അപഹാരമൊന്നും ഇതിന്‍റെ ഗുണങ്ങളെ ബാധിക്കില്ല എന്നൊരു കാര്യമുണ്ട്‌. അതുപോലെ തന്നെ കല്യാണത്തിനും ഈ ദിവസം ശുഭകരമാണത്രെ.

മൂന്ന്‌ ഏഴുകള്‍ ചേര്‍ന്നുവരുന്ന ഇന്നേ ദിവസം വിവാഹിതരാകുന്നവര്‍ ഏഴ്‌ ജന്മം ഒരുമിച്ച്‌ ജീവിക്കുമെന്നാണ്‌ ചിലരുടെ വിശ്വാസം.

Share this Story:

Follow Webdunia malayalam