Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാതകത്തിലെ സ്ത്രീയോഗം

ജാതകം സ്ത്രീയോഗം ജ്യോതിഷം ലക്ഷണം
, ചൊവ്വ, 10 ജൂലൈ 2007 (18:05 IST)
ജാതകം ഒരുവന്‍റെ ജീവിതത്തിന്‍റെ ബ്ലൂപ്രിന്‍റായിട്ടാണ്‌ ജ്യോതിഷികള്‍ കരുതുന്നത്‌. ജാതകന്‍റെ സ്വരൂപം, ലക്ഷണം, വയസ്, അഭിമാനം, തുടങ്ങിയയാണ്‌ ജാതകത്തിലെ ലഗ്നത്തെ കൊണ്ട്‌ ചിന്തിക്കുന്നത്‌. വിവാഹകാര്യത്തിലും ലഗ്നത്തിന്‌ വളരെ ഏറെ പ്രാധാന്യമുണ്ട്‌.

ലഗ്നാധിപന്‍ ലഗ്നത്തിലും ഏഴാം ഭാവാധിപന്‍ ഏഴിലും നില്‍കുക, അതായത്‌ ലഗ്നാധിപതി ഏഴിലും ഏഴാംഭാവാധിപധി ലഗ്നത്തിലും നല്‍കുകയാണെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

ലഗ്നാധിപതി ഏഴില്‍ നിന്നാല്‍ ഭര്‍ത്താവ്‌ ഭാര്യയുടെ ആജ്ഞയെ പാലിക്കുന്നവനായിരിക്കുമെന്നാണ്‌ ശാസ്ത്രം. ഏഴാം ഭാവാധിപതി ലഗ്നത്തില്‍ വന്നാല്‍ ഭാര്യ ഭര്‍ത്താവിന്‌ അടിമപ്പെട്ടവളായിരിക്കും.

ഇരുവരും തമ്മില്‍ അമൃതതുല്യമായ സ്നേഹം നിലനില്‍ക്കണമെങ്കില്‍ ലഗ്നാധിപതിയുടേയോ സപ്തമാധിപതിയുടേയോ ദൃഷ്ടി ലഗ്നത്തിലോ അവരുടെ സപ്തമത്തിലോ വരണം.

പ്രശ്നലഗ്നാധിപതി ഉച്ചനായിരുന്നാല്‍ ഭര്‍ത്താവ്‌ ഭാര്യയെക്കാള്‍ ഗുണമുള്ളവനായിരിക്കും.ഏഴാം ഭാവാധിപതി ഉച്ചനായാല്‍ ഭാര്യ ഭര്‍ത്താവിനെക്കാളും ഗുണവതിയായിരിക്കും.

ഏഴാംഭാവത്തില്‍ രാഹു നിന്നാല്‍ ഭാര്യ അധിക ദിവസം ജീവിച്ചിരിക്കില്ലെന്നാണ്‌ ജ്യോതിഷശാസ്ത്രം. പ്രശ്ന ലഗ്നത്തിന്‍റെ ഏഴിലോ നാലിലോ പാപഗ്രഹം നിന്നാലും ഇതായിരിക്കും ഫലം.

നാല്‌, ആഞ്ച്‌, ഏഴ്‌ ഭാവങ്ങള്‍ക്ക്‌ സൗമ്യഗഹദൂഷ്ടി ഉണ്ടായാല്‍ രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും.

Share this Story:

Follow Webdunia malayalam