Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഗ്നത്തില്‍ ഗുളികന്‍ വന്നാല്‍

ഗുളികന്‍ ലഗ്നം ജാതകം ജ്യോതിഷം
, ചൊവ്വ, 10 ജൂലൈ 2007 (18:01 IST)
ഗുളികന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഹിന്ദുക്കള്‍ക്ക്‌ പേടിയാണ്‌. കാരണം ഗുളികന്‍ പാപനാണ്‌. അവന്‍ നില്‍ക്കുന്ന ഭാവത്തേയും ആ ഭാവത്തിലെ മറ്റ്‌ ഗ്രഹങ്ങളേയും ആ രാശിയുടെ അധിപനെയും ഗുളികന്‍ ബാധിക്കും. വ്യാഴമോ വ്യാഴത്തിന്‍റെ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ഗുളികന്‍റെ പാപത്വം കുറഞ്ഞുകിട്ടുമെന്ന്‌ മാത്രം.

ലഗ്നത്തില്‍ ഗുളികന്‍ വന്നാല്‍ ജാതകന്‍ അല്‍പായുസായിരിക്കും. മാത്രമല്ല ക്രൂരനും രോഗിയും ആയിരിക്കും. ലഗ്നത്തില്‍ ഗുളികന്‍ മാത്രം നിന്നാല്‍ രാജയോഗമാണ്‌. ശരീരത്തില്‍ മുറിവോ പൊള്ളലോ ഏല്‍ക്കാനും യോഗമുണ്ടാകും.

ഗളികന്‍ രണ്ടാം ഭാവത്തിലാണെങ്കില്‍ വിദ്യാരഹിതനും ദരിദ്രനും ആയിരിക്കും.പക്ഷെ ജാതകന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഫലിക്കും. പിടിവാശിക്കാരനായിരിക്കും.ജനിച്ച വീട്‌ നശിച്ചുപോകും.

ഗുളികന്‍മൂന്നാം ഭാവത്തിലാണെങ്കില്‍ സഹോദരങ്ങല്‍ ഉണ്ടാകില്ല. ഗര്‍വ്വം അഹങ്കാരവും കാരണം പരാക്രമങ്ങള്‍കാട്ടും. എപ്പോഴും കടം വാങ്ങും.

നാലില്‍ ഗുളികന്‍ നിന്നാല്‍ വീടിനും അമ്മയ്ക്കും ദോഷം.അഞ്ചിലെ ഗുളികന്‍ പുത്രദുഖം ഉണ്ടാക്കും.ഗുളികനോട്‌ ബുധന്‍ ചേര്‍ന്നാല്‍ ഉന്മാദം ഉണ്ടാകും.

ആറില്‍ ഗുളികന്‍ ജാലവിദ്യക്കാരനായിരിക്കും.മക്കളെ കൊണ്ട്‌ ഗുണമുണ്ടാകും.ഏഴില്‍ ഗുളികന്‍ ഉള്ളയാള്‍ ഭാര്യയെ കൊല്ലാനും മടിക്കില്ല.നന്ദികേടുള്ളവനും നികൃഷ്ടനും പരസ്ത്രീഗമനം ഇഷ്ടപ്പെടുന്നവനും ആയിരിക്കും.

ഗുളികന്‍റെ ക്രയ വിക്രയങ്ങള്‍ ഇപ്രകാരം എണ്ണിയാല്‍ ഒടുങ്ങില്ല. അതുകൊണ്ട്‌ ഗുളിയനെ പേടിക്കേണ്ടിയിരിക്കുന്നു.

Share this Story:

Follow Webdunia malayalam