Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ്വിഭാഷി വേണ്ടാത്ത ക്രിസ്ത്യന്‍ ഷിവു

ദ്വിഭാഷി വേണ്ടാത്ത ക്രിസ്ത്യന്‍ ഷിവു
PROPRO
മാതൃഭാഷ വ്യത്യസ്തമാണെങ്കിലും ഇറ്റലിയിലോ നെതര്‍ലന്‍ഡിലോ ഇംഗ്ലണ്ടിലോ റുമേനിയക്കാരനായ ക്രിസ്ത്യന്‍ ഷിവുവിന് ദ്വിഭാഷിയെ ആവശ്യം വരുകയില്ല. കാരണം ഷിവു ഒന്നാന്തരമായി ഈ ഭാഷകളെല്ലാം കൈകാര്യം ചെയ്യും. ഷിവു ഒരു ഭാഷാ പണ്ഡിതനാണെന്ന് വിചാരിച്ചേക്കരുത്. റുമാനിയയുടെ നായകനും ഇറ്റാലിയന്‍ ലീഗിലെ ഈ സീസണിലെ മികച്ച ഡിഫണ്ടറും ആയിരുന്ന ഷിവുവായിരിക്കും മദ്ധ്യനിരയിലെ പ്രതിരോധക്കാരനായി യൂറോ 2008 ല്‍ കളിക്കുക.

27 വയസ്സേ ആയുള്ളെങ്കിലും ടീമിലെ കപ്പിത്താനാകാന്‍ ഏറ്റവും യോഗ്യനും ഷിവുവാണ്. 1999 ല്‍ അജാക്‍സ് ആംസ്റ്റര്‍ ഡാമില്‍ കളിക്കാന്‍ എത്തുമ്പോള്‍ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ നായകസ്ഥാനത്തേക്ക് കണ്ട ഏക പേര് ഷിവുവിന്‍റെതായിരുന്നു. അജാക്‍സ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തിയ 2002/03 സീസണില്‍ ടീമിനെ നയിച്ചത് ഷിവുവായിരുന്നു.

സ്ലാട്ടന്‍ ഇബ്രാഹിമോവിക്ക്, റാഫേല്‍ വാണ്ടര്‍വാട്ട്, ആന്‍ഡി വാന്‍ഡെര്‍ മെയ്‌ഡൊ തുടങ്ങി ഇപ്പോഴത്തെ പ്രമുഖ താരങ്ങളായിരുന്നു അന്ന് ഷിവുവിന് കീഴില്‍ കളിച്ചിരുന്നത്. പ്രതിരോധത്തിലെ ഈ ഉരുക്കുഭിത്തി 58 മത്സരങ്ങളില്‍ റുമാനിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സി എസ് എം റസിറ്റയ്‌ക്കൊപ്പം കളി തുടങ്ങിയ ഷിവു വളര്‍ന്നിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്‍റര്‍മിലാനിലേക്കാണ്. അഞ്ച് വര്‍ഷത്തേക്ക് റോമയില്‍ നിന്നുമാണ് താരത്തെ ഇന്‍റര്‍ വാങ്ങിയത്.

സാമ്പത്തിക പ്രതിസന്ധി രൂകഷമായിട്ടും 2003 ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമ താരത്തെ എടുത്തു. നാല് വര്‍ഷത്തിനു ശേഷം റോമയില്‍ നിന്നുമാണ് 16 ദശലക്ഷം ഡോളറിനു ഇന്‍റര്‍ 5 വര്‍ഷത്തെ കരാറില്‍ താരത്തെ സ്വന്തം നിരയില്‍ എത്തിച്ചത്.

അജാക്സിലും റോമയിലും മികച്ച ഡിഫണ്ടര്‍മാരില്‍ ഒരാളായി കരിയര്‍ ഉയര്‍ത്തിയ ഷിവു കഴിഞ്ഞ സീസനീല്‍ ഇന്‍ററിനു വേണ്ടി ചെയ്തതും മികച്ച പ്രകടനം എണ്ണം പറഞ്ഞ കനത്ത ഫ്രീകിക്കുകള്‍ തുടുക്കാനും ലോംഗ് റേഞ്ചറുകള്‍ പറത്താനും ഷിവുവിനു കഴിയുന്നു. യൂറോ 2000 ല്‍ ടീമിനായി കളിച്ച ഷിവു ഇത്തവണ നായകനാണ്.

Share this Story:

Follow Webdunia malayalam