Wdvideo 122528

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ Sanju Samson Eyes Milestone Season

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ സഞ്ജു സാംസൺ കളത്തിലിറങ്ങുമ്പോൾ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. ക്രിസ് ഗെയ്‌ലിനെയും കിറോൺ പൊള്ളാർഡിനെയും പോലെയുള്ള താരങ്ങളുടെ റെക്കോർഡുകൾ തകർക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. നിലവിൽ തകർപ്പൻ ഫോമിലുള്ള സഞ്ജു ഈ സീസണിൽ 600+ റൺസ് നേടുമെന്നാണ് ചെന്നൈ ആരാധകർ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഐപിഎല്ലിലെ പല വമ്പൻ റെക്കോർഡുകളും തകർക്കാൻ ഇക്കുറി സഞ്ജുവിന് സാധിക്കും. നിലവിൽ 177 മത്സരങ്ങളിൽ നിന്ന് 4704 റൺസാണ് ഐപിഎല്ലിൽ സഞ്ജുവിൻ്റെ പേരിലുള്ളത്. ഈ സീസണിൽ 296 റൺസ് കൂടി നേടാനായാൽ 5000 റൺസ് ക്ലബിൽ ഇടം പിടിക്കാൻ സഞ്ജുവിനാകും. സീസണിൽ 262 റൺസ് നേടാനായാൽ ക്രിസ് ഗെയ്‌ലിൻ്റെ 4965 റൺസ് നേട്ടത്തെ സഞ്ജുവിന് മറികടക്കാം സീസണിൽ 500 റൺസിന് മുകളിൽ നേടാനായാൽ 5162 റൺസുള്ള ആർസിബി ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിനെ മറികടക്കാനും സഞ്ജുവിനാകും. സഞ്ജുവിന് ഇത്തവണ ഐപിഎൽ സിക്സ് വേട്ടക്കാരുടെ പട്ടികയിലും മുന്നേറാനുള്ള അവസരമുണ്ട്. നിലവിൽ 219 സിക്സുകളാണ് സഞ്ജു ഐപിഎല്ലിൽ നേടിയിട്ടുള്ളത്. സീസണിൽ 5 സിക്സുകൾ കൂടി നേടിയാൽ കിറോൺ പൊള്ളാർഡ്, ആൻഡ്രെ റസ്സൽ(223 സിക്സുകൾ) മറികടക്കാൻ സഞ്ജുവിനാകും. 18 സിക്സുകൾ നേടാനായാൽ ഡേവിഡ് വാർണറെയും സഞ്ജുവിന് മറികടക്കാനാകും. നിലവിൽ 357 സിക്സുകളുമായി ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!