Wdvideo 122889

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

Riyan Parag's poor form can spoil Rajasthan Royal's IPL Dreams

കൊൽക്കത്ത പോലും തോൽപ്പിച്ചു : റൺസടിക്കുന്നില്ല, ക്യാപ്റ്റൻസിയും ശോകം ഐപിഎൽ 2026-ൽ പോയിന്റ് പട്ടികയിൽ ആദ്യ 4 സ്ഥാനത്തുണ്ടെങ്കിലും രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ ആശങ്ക പുകയുന്നു. യുവതാരം റിയാൻ പരാഗിന്റെ തുടർച്ചയായ ബാറ്റിംഗ് പരാജയങ്ങളാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. മികച്ച തുടക്കം ലഭിക്കുന്ന മത്സരങ്ങളിൽ പോലും മധ്യനിരയിൽ പരാഗ് വരുത്തുന്ന പിഴവുകൾ ടീമിന്റെ സ്കോറിംഗിനെ ബാധിക്കുന്നുവെന്നാണ് പരാതി വർഷങ്ങളായി രാജസ്ഥാൻ റോയൽസ് ഏറ്റവും പിന്തുണ നൽകുന്ന താരമാണ് റിയാൻ പരാഗ്. 2026 സീസണിൽ നായകനായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും നിർണായകമായ ഘട്ടങ്ങളിലും ഉത്തരവാദിത്തമില്ലാത്ത ഷോട്ട് സെലക്ഷനിലൂടെ താരം വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് ഐപിഎല്ലിൽ കാണാനാവുന്നത്. വൈഭവ് സൂര്യവൻഷി- ജയ്സ്വാൾ കൂട്ടുക്കെട്ട് മികച്ച തുടക്കങ്ങൾ നൽകുമ്പോഴും ടീമിനെ വലിയ സ്കോറിലേക്ക് നയിക്കാൻ രാജസ്ഥാൻ മധ്യനിരയ്ക്ക് സാധിക്കുന്നില്ല. ഇതിൻ്റെ പ്രധാനകാരണമായി ആരാധകർ ചൂണ്ടികാണിക്കുന്നത് പരാഗിൻ്റെ മോശം പ്രകടനത്തെയാണ്. ആദ്യമത്സരങ്ങളിൽ നായകനെന്ന നിലയിൽ ടീമിനെ വിജയിപ്പിക്കാൻ സാധിച്ചതോടെ പരാഗിനെതിരെ വിമർശനങ്ങൾ കാര്യമായി ഉയർന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ 2 മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെട്ടതോടെയാണ് പരാഗിൻ്റെ ടീമിലെ സ്ഥാനത്തെ തന്നെ ആരാധകർ ചോദ്യം ചെയ്യുന്നത്. ഒരു താരത്തിനെ ടീം എന്തിനാണ് ഇത്രമാത്രം പിന്തുണയ്ക്കുന്നത് എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. രാജസ്ഥാനിൽ യശ്വസി ജയ്സ്വാൾ അടക്കം കഴിവ് തെളിയിച്ച താരങ്ങൾ നിലനിൽക്കെയാണ് പരാഗിനെ ടീം നായകനായി തിരെഞ്ഞെടുത്തത്. ഇതിനെയും ആരാധകർ വിമർശിക്കുന്നുണ്ട് https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!