Wdvideo 122910

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

Did you give your best Aakash chopra questions KL Rahul's Intent against SRH

ജയിക്കാനുള്ള ആ ത്വരയെവിടെ?, കെ എൽ രാഹുലിന് നേരെ വിമർശനം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 23 പന്തിൽ 37 റൺസ് അടിച്ചെങ്കിലും ഡൽഹി ക്യാപ്പിറ്റൽസ് താരം കെ എൽ രാഹുലിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് അഭിഷേക് ശർമയുടെ സെഞ്ചുറി കരുത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 195 റൺസ് മാത്രമാണ് നേടാനായത്. 37 റൺസടിച്ചെങ്കിലും പവർ പ്ലേയിൽ രാഹുൽ സ്വീകരിച്ച സമീപനത്തെയാണ് ആകാശ് ചോപ്ര വിമർശിക്കുന്നത്. രാഹുൽ 23 പന്തിൽ 37 റൺസെടുത്തു. എന്നാൽ എത്ര അറ്റാക്കിംഗ് ഷോട്ട് രാഹുൽ കളിച്ചു എന്ന ചോദ്യമാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. 240 റൺസെന്ന വലിയ ടോട്ടലാണ് നിങ്ങൾ ചെയ്സ് ചെയ്യുന്നത്. തോൽക്കാനാണ് 99 ശതമാനം സാധ്യതയും. അത്രയും വലിയ ഒരു വിജയലക്ഷ്യം മുന്നിലുള്ളപ്പൊൾ പവർ പ്ലേ മുതലാക്കുക എന്നത് നിർണായകമാണ്. എന്നാൽ അങ്ങനൊരു വലിയ ടോട്ടൽ പിന്തുടരുകയാണെന്ന സമീപനമല്ല രാഹുലിൽ നിന്നുണ്ടായത്. ആകാശ് ചോപ്ര പറഞ്ഞു. കഴിഞ്ഞ ദിവസം ലഖ്നൗവും ഇതേ തെറ്റാണ് വരുത്തിയത്. വലിയ ടോട്ടലുകൾക്കെതിരെ പരമ്പരാഗതമായ രീതിയിൽ ബാറ്റ് ചെയ്തത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. നിങ്ങൾ തോൽക്കാനാണ് സാധ്യത കൂടുതൽ. അപ്പോൾ നിങ്ങൾ നിങ്ങളുടെ 100 ശതമാനം ടീമിനായി നൽകുക മത്സരത്തിൽ രാഹുലിൻ്റെ കീപ്പിംഗ് പ്രകടനവും മികച്ചതായിരുന്നില്ലെന്ന് ആകാശ് ചോപ്ര കൂട്ടിച്ചേർത്തു. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!