Sanju Samson Single handedly taking chennai batting
ടീം നായകൻ റുതുരാജായിരിക്കാം, പക്ഷേ ചെന്നൈയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ലീഡർ ചേട്ടൻ തന്നെ
ഐപിഎല്ലിൽ ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിങ്ങ്സിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച് മലയാളി താരം സഞ്ജു സാംസൺ.
രാജസ്ഥാനിൽ നിന്ന് ചെന്നൈയിലേക്കെത്തിയ ശേഷം ആദ്യമത്സരങ്ങളിൽ നിറം മങ്ങിയിരുന്നെങ്കിലും വമ്പൻ സ്കോറുകൾ ശീലമാക്കിയിരിക്കുകയാണ് സഞ്ജു.
സീസണിൽ 3 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചപ്പോൾ 3 മത്സരങ്ങളിലും ടീമിൻ്റെ ടോപ് സ്കോറർ ആയിരുന്നത് സഞ്ജുവായിരുന്നു.
മുംബൈക്കെതിരെ ചെന്നൈ 207 റൺസ് നേടിയപ്പോൾ ഇതിൽ പകുതിയോളം റൺസ് ഒറ്റയ്ക്ക് അടിച്ചെടുത്തത് സഞ്ജു
ആദ്യ പന്ത് മുതൽ അവസാന പന്ത് വരെ ബാറ്റ് ചെയ്ത സഞ്ജു അവസാന പന്തിലാണ് ചെന്നൈ കുപ്പായത്തിലെ തൻ്റെ രണ്ടാം സെഞ്ചുറി കുറിച്ചത്.
വെറും 7 ഇന്നിങ്ങ്സുകളിൽ നിന്നാണ് സഞ്ജുവിൻ്റെ ഈ നേട്ടം.
മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറിപ്രകടനം നടത്തുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്സ് താരമെന്ന റെക്കോർഡും മത്സരത്തിൽ സഞ്ജു സ്വന്തമാക്കി.
നായകൻ റുതുരാജ് ഗെയ്ക്ക്‌വാദാണെങ്കിലും ചെന്നൈ ബാറ്റിങ്ങിനെ ഒറ്റയ്ക്ക് തോളിലേറ്റുന്നത് സഞ്ജു സാംസണാണ്.
റുതുരാജ് ഗെയ്ക്ക്‌വാദും മധ്യനിരയിൽ ഡെവാൾഡ് ബ്രെവിസും ശിവം ദുബെയും അവസരത്തിനൊത്ത് ഉയരാത്തതിനാൽ വലിയ സമ്മർദ്ദത്തിന് നടുവിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്.
എന്നാൽ ചെന്നൈ കളിച്ച 3 മത്സരങ്ങളിലും ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ സഞ്ജുവിനായിരുന്നു.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!